സാര്‍വ്വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2022 മാര്‍ച്ച് 8ന് ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. മലപ്പുറം കെ.എസ്.ടി.എ.ഹാളില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ്പ്രസിഡന്റ് പി.കെ.സൈനബ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ. സംസ്ഥാന വൈസ്പ്രസിഡന്റ് ഇ.ടി.ബിന്ദു, കെ.ജി.എന്‍.എ.സംസ്ഥാന പ്രസിഡന്റ് സി.ടി.നുസൈബ, കെ.എസ്.ടി.എ.സംസ്ഥാന കമ്മിറ്റിയംഗം കെ.ഗീത എന്നിവര്‍ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാപ്രസിഡന്റ് പി.എ.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും യൂണിയന് ജില്ലാ വൈസ്പ്രസിഡന്റ് എം.പി.കൈരളി നന്ദിയും പറഞ്ഞു.