Kerala NGO Union

കണ്ണൂർ: സാർവദേശീയ വനിത ദിനാചരണത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും പങ്കെടുത്ത സോഷ്യൽ സ്ട്രീറ്റ് കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്നു. ‘സ്ത്രീപക്ഷ നവകേരളം – മാറണം സാമൂഹിക അവബോധം’ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി നടന്ന പ്രഭാഷണം  പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി വി എസ് ബിന്ദു ഉദ്ഘാടനം ചെയ്തു. എൻ ജി ഒ  യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം കെ വസന്ത മുഖ്യ പ്രഭാഷണം നടത്തി. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻറ് കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കെ എസ് ടി എ നേതാവ് അജിത കെ ജി ഒ എ നേതാവ് എംകെ സൈബുന്നിസ കെ ജി എൻ എ നേതാവ് കെ വി പുഷ്പജ എന്നിവർ പ്രസംഗിച്ചു.
എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും വനിത സബ് കമ്മിറ്റി കൺവീനർ കെ ഷീബ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *