സാർവദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വനിതാ കൂട്ടായ്മകൾ സംഘടിപ്പിച്ചു . കളക്ടറേറ്റിൽ നടന്ന കൂട്ടായ്മയിൽ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സ. എൽ അഞ്ജുവും ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വനിതാ സബ് കമ്മിറ്റി കൺവീനർ സ. എം വി സുമയും സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന കൂട്ടായ്മകൾക്ക് സെക്രട്ടറിയേറ്റ് അംഗം എം പി ഷൈബി കമ്മിറ്റി അംഗങ്ങളായ സി ജെ ജയശ്രീ, എസ് ഷെറിന ബീഗം, ജെ സുജ, ബിനു ജി തമ്പി, കെ എസ് ദേവിചിത്ര, എസ് ശ്രീലത എന്നിവർ നേതൃതൃം നൽകി.