സാർവ്വദേശീയ മഹിളാ ദിനം

തുല്യതയിലേക്ക് ഇനിയും ബഹുദൂരം

1910-ൽ സാർവ്വദേശീയ വനിതാ ദിനമായി മാർച്ച് 8 പ്രഖ്യാപിക്കുമ്പോൾ അതിലെക്കെത്താൻ ലോകമെങ്ങുമുള്ള പോരാളികളായ വനിതാ സഖാക്കൾ നടത്തിയ ആത്മത്യാഗങ്ങളുടെയും തീഷ്ണ പോരാട്ടങ്ങളുടെയും ചരിത്രം ഇന്നും കാലത്തിൻ്റെ തിരശ്ശീലയിൽ തിളങ്ങി നിൽക്കുന്നുണ്ട് പുരുഷമേധാവിത്വത്തിൻ്റേ ആധിപത്യ ചിന്തകളെയും എന്തിന് ബൂർഷ്വ ഫെമിനിസ്റ്റുകളുടെ അന്നോളമുള്ള സങ്കൽപ്പങ്ങളെ കീഴ്മേൽ മറിച്ചാണ് വിപ്ളാവനന്തര റഷ്യൻ സർക്കാരിൽ കമ്മ്യൂണിസ്റ്റ്കാരിയായ അലക്സാന്ദ്രാ കോളന്തായ് വനിതകളുടെയും കുട്ടികളുടെയും ക്ഷേമ മന്ത്രിയായി സ്ഥാനമേൽക്കുന്നത്. അന്ന് അമേരിക്കയിൽ പ്രസിഡൻ്റിൻ്റെ മകൾക്ക് പോലും വോട്ടവകാശമില്ല എന്നതാണ് യാഥാർത്ഥ്യം. അടിച്ചമർത്തലിൻ്റേയും ലിംഗവിവേചനത്തിൻ്റെയും അതിക്രൂര ചരിത്രമുള്ള ഇന്ത്യയിൽ ഈ നൂറ്റാണ്ടിലും അരങ്ങേറുന്ന സ്ത്രീവിരുദ്ധ കൃത്യങ്ങൾക്കെതിരെ രോഷാകുലമായ സാർവ്വദേശീയ പ്രതികരണങ്ങളുംപ്രക്ഷുബ്ധമായ സമകാലിക ചെറുത്ത് നിൽപുകളും ശക്തിപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തെ പുരോഗമന സ്ത്രീ വിമോചന ശക്തികളും ദേശീയ ഇടതുപക്ഷവുമാണ് അതിന് നേതൃത്വം നൽകുന്നത്. കേരളത്തിൽ സ്ത്രീകളുടെ ജനാധിപത്യ തുല്യതയ്ക്കും ലിo ഗസമത്വത്തിനും വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങൾ ആശാവഹമായ പുരോഗതി നേടിയിരിക്കുന്നു.  മാനുഷ്യരാശിയെ ഇപ്പോഴും വേട്ടയാടിക്കെണ്ടിരിക്കുന്ന മഹാവ്യാധിയുടെ കാലത്ത് രക്ഷാകവചമൊരുക്കിയ കേരള സർക്കാർ സ്ത്രീ സമൂഹത്തിന് നൽകുന്നത് പോരാട്ടം തുടരും എന്ന ഉറപ്പാണ്.. അതേ… ഈ വനിതാ ദിനത്തിൽ വിമോചനത്തിൻ്റെ സൂര്യനായി വർത്തിക്കുന്ന ഇടതു സർക്കാരിൻ്റെ ഉറപ്പുമായി നമുക്ക് മുന്നേറാം. “ബദൽ നയങ്ങളും വനിതാ മുന്നേറ്റവും ” എന്ന വിഷയത്തിലധികരിച്ചു കൊണ്ട് FSETO ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം വനിതാ കൂട്ടായ്മകൾ സംഘടിപ്പിക്കുകയുണ്ടായി.