1973ലെ ഐതിഹാസികമായ 54 ദിവസത്തെ പണിമുടക്കിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി ചരിത്ര രേഖകളുടെ നേർക്കാഴ്ചയായി സുവർണ്ണ ജ്വാല ചരിത്രപ്രദർശനം സംഘടിപ്പിച്ചു.
54 ദിവസം നീണ്ടുനിന്ന സമരത്തിൻറെ വിശദമായ രേഖകളും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തകളും ചിത്രങ്ങളും, മറ്റുപത്രങ്ങൾ സമരത്തിനെതിരെ സൃഷ്ടിച്ച വ്യാജ വാർത്തകളും അടങ്ങുന്ന 200 ലധികം പോസ്റ്ററുകളാണ് ചരിത്രപ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.
തൃശ്ശൂർ കോസ്റ്റ് ഫോർഡ് ഹാളിൽ ഇന്ന് നടന്ന ചരിത്ര പ്രദർശനം സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ ഉദ്ഘാടനം ചെയ്തു, എഫ് സി ടി ഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ ജി ഒ എ യൂണിറ്റ് സെക്രട്ടറി അനിൽ അധ്യക്ഷനായിരുന്നു, കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് പി വരദൻ അഭിവാദ്യം അർപ്പിക്കുകയും ജില്ലാ ജോയിൻ സെക്രട്ടറി പി ജി കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.