Kerala NGO Union

കേന്ദ്രസർക്കാർ വകുപ്പിലെ കരാർ വത്കരണം അവസാനിപ്പിക്കുക, സൈനിക ക്ഷേമ വകുപ്പിൽ തസ്തിക ഇല്ലാതാക്കുന്നതും ജീവനക്കാരുടെ പ്രൊമോഷൻ തടസ്സപെടുത്തുന്നതുമായ കേന്ദ്ര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ഡയറക്ടറേറ്റ്,ജില്ലാ സൈനിക ഓഫീസുകളുടെ മുന്നിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.സൈനിക ക്ഷേമ വകുപ്പിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മാതൃകാപരമായ പ്രവർത്തനമാണ് കേരളം നടത്തുന്നത്. എന്നാൽ കേന്ദ്രസർക്കാർ നയങ്ങൾ വകുപ്പിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുകയാണ്. 1992ലെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്ത് സൈനിക വകുപ്പിലെ ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ എന്നീ തസ്തികളിലേക്ക് ഉയർന്ന റാങ്കിൽ വിരമിച്ച സൈനിക ഓഫീസറുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. വകുപ്പിലെ ജീവനക്കാർക്ക് പരിമിതമായി മാത്രം ലഭിക്കുന്ന പ്രമോഷൻ നഷ്ടപ്പെടുത്തുന്ന നിലപാട് പ്രതിഷേധാർഹമാണ്. കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളും ഈ നിർദ്ദേശം നടപ്പിലാക്കി കഴിഞ്ഞു. വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വകുപ്പിനെ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ പത്തനംതിട്ടയിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സ. ആർ പ്രവീൺ ഉദ്ഘാടനം ചെയ്തു. ടി ആർ ബിജുരാജ്, എസ് ഷെറീന ബീഗം, ജെ സുജ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *