Kerala NGO Union

ക്ഷാമബത്ത പ്രഖ്യാപനത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ. യുടെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.

സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡുക്ഷാ മബത്ത നൽകാനുള്ള എൽഡിഎഫ് സർക്കാർ തീരുമാനം അഭിനന്ദനാർഹമാണ്. ചട്ടം 300 പ്രകാരം നിയമ സഭയിൽ പ്രമേയം അവതരിപ്പിച്ചുകൊണ്ട് 2024-25 വർഷം മുതൽ 2 ഗഡുക്ഷാമബത്ത വർഷം തോറും നൽകി കുടിശ്ശിക തീർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇപ്പോൾ ക്ഷാമബത്ത പ്രഖ്യാപനത്തിലൂടെ ആ വാക്ക് പാലിക്കുകയാണ് സർക്കാർ.
സർക്കാരിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ തനതു വരുമാനം വർദ്ധിപ്പിച്ചിട്ടും സാമ്പത്തിക പ്രയാസം മറികടക്കാനാവാത്തത് കേന്ദ്രസർക്കാരിൻ്റെ ശത്രുതാസമീപനമാണ്. ഭരണഘടനാപരമായി കേരള ത്തിന് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ പോലും നിഷേധിക്കുകയാണ്. കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും സമർത്ഥമായ ധനമാനേജ്മെന്റ്റിലൂടെ വികസന-ക്ഷേമ പ്രവർത്തന ങ്ങൾ മാതൃകാപരമായി തന്നെ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നു. സർക്കാർ ജീവനക്കാരുടെയും അദ്ധ്യാ പകരുടെയും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന പ്രതി ജ്ഞാബന്ധമായ നിലപാട് സ്വാഗതാർഹം തന്നെ.
മറ്റു സംസ്ഥാനങ്ങളിൽ നിയമന നിരോധനം ഏർപ്പെടുത്തിയും തസ്‌തികകൾ ഇല്ലാതാക്കിയും സിവിൽ സർവ്വീസിനെ ചുരുക്കുകയാണ്. പല സംസ്ഥാനങ്ങളിലും സ്ഥിരം ജീവനക്കാരെക്കാൾ കൂടുതൽ താല്കാ ലിക ജീവനക്കാരാണ് ജോലിചെയ്യുന്നത്. കേരളം ഒഴികെയുള്ള സംസ്ഥാന സർവ്വീസിലും കേന്ദ്ര സർക്കാർ സർവ്വീസിലുമായി 60ലക്ഷത്തിലധികം ഒഴിവുകൾ നികത്താതെ കിടക്കുന്നു. ഒരു വർഷം ഇന്ത്യയിലാകെ നട ക്കുന്ന പിഎസ്‌സി നിയമനത്തിൻ്റെ കണക്കുകൾ പരിശോധിച്ചാൽ അതിൻ്റെ 60% കേരളത്തിലാണ്. ഇന്നത്തേതിന് സമാനമായ സാഹചര്യമല്ലാതിരുന്നിട്ടും യുഡിഎഫ് സർക്കാർ കാലത്ത് ജീവനക്കാരുടെ ക്ഷാമബത്ത ദീർഘകാലം കുടിശ്ശികയാക്കുകയും പുതുതായി വരുന്ന ജീവനക്കാർക്ക് അടിസ്ഥാനശമ്പളം മാത്രം നൽകുന്ന രീതി നടപ്പിലാക്കുകയും ചെയ്‌തിരുന്നു. യുഡിഎഫ് കാലത്ത് ശമ്പളപരിഷ്‌കരണവും ലീവ് സറണ്ടറും അട്ടിമറിച്ചതും ചരിത്രമാണ് . നിയമന നിരോധനം ഏർപ്പെടുത്തിയും തസ്തിക വെട്ടിക്കുറച്ചും സിവിൽ സർവ്വീസിനെ തകർക്കുകയായിരുന്നു യുഡിഎഫ് സർക്കാരുകൾ. കോവിഡ് കാലത്തെ സാമ്പ ത്തിക പ്രതിസന്ധിക്കിടയിലും മെച്ചപ്പെട്ട ശമ്പളപരിഷ്കരണം നടത്തുകയും കേന്ദ്രവും മറ്റുസംസ്ഥാന ങ്ങളും മരവിപ്പിച്ച ക്ഷാമബത്ത നൽകുകയും ചെയ്ത‌ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ എക്കാ ലവും ജീവനക്കാരുടെ അവകാശആനുകൂല്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *