കേരള എൻ ജി ഒ യൂണിയൻ സർക്കാർ ഓഫീസുകളിൽ നടപ്പിലാക്കുന്ന ഹരിതചട്ടപാലന പ്രവർത്തനങ്ങളുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് കണ്ണൂർ എ ഡി എം സി പത്മചന്ദ്രക്കുറുപ്പ് നിർവഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ ഹരിത ചട്ട സന്ദേശം നൽകി. ഓഫീസുകളിൽ പ്രദർശിപ്പിക്കാൻ യൂണിയൻ തയ്യാറാക്കിയ ഹരിത പെരുമാറ്റ ചട്ടങ്ങളുടെ പോസ്റ്റർ എ ഡി എം ജില്ലാ ട്രഷറി ഓഫീസർ കെ പി ഹൈമയ്ക്ക് നൽകി പ്രകാശനം ചെയ്തു. പരിപാടിയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ, സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻറ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ പി വിനോദൻ നന്ദിയും പറഞ്ഞു.