കേരള സർക്കാരിൻ്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത ചട്ടം സർക്കാർ സ്ഥാപനങ്ങളിൽ നടപ്പിലാക്കുവാൻ കേരള എൻ.ജി.ഒ യൂണിയൻ തീരുമാനിച്ചു.ജില്ലയിൽ ഒരോ ഏരിയയിലും വിവിധ സ്ഥാപനങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നു.പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്തുവച്ച് മുനിസിപ്പൽ ചെയർമാൻ അഡ്വ:ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ :റ്റി സക്കീർ ഹുസൈൻ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിഷേപിക്കുന്നതിനായി ബോട്ടിൽബൂത്ത് പത്തനംതിട്ട എ. ഇ. ഒ ടി.എസ്.സന്തോഷ് കുമാറിന് കൈമാറി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ പത്തനംതി ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പേഴ്സണൽ അസിസ്റ്റൻ്റ് അനിൽകുമാർ എൻ.ജി എന്നിവർ ആശംസ അറിയിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ സ്വാഗതവും ട്രഷറർ എസ്. ബിനു നന്ദിയും പറഞ്ഞു.