കേരള എൻ.ജി.ഒ. യൂണിയൻ്റെ നേതൃത്വത്തിൽ 2024 ഒക്ടോബർ 27-ന് സംഘടിപ്പിക്കുന്ന സംസ്‌ഥാന ജീവനക്കാരുടെ നാടക, കലാ മത്സരങ്ങൾ സർഗ്ഗോത്സവ്-അരങ്ങ് 2024 വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം അഡ്വ. വി. ജോയ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ. ഷീജ അദ്ധ്യക്ഷയായി. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത്‌കുമാർ, എഫ്.എസ്.ഇ.ടി.ഒ. പ്രസിഡന്റ്റ് കെ. ബദറുന്നീസ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് & വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി മുഹമ്മദ് മാഹീൻ, പു.ക.സ. ജില്ലാ സെക്രട്ടറി എസ്. രാഹുൽ, കെ.ജി.ഒ.എ. ജനറൽ സെക്രട്ടറി എം. ഷാജഹാൻ, കെ.എസ്.ഇ.എ. വൈസ് പ്രസിഡൻ്റ് ഇ. നാസർ, കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ജി. നായർ എന്നിവർ സംസാരിച്ചു.
കലാ-കായിക സമിതി കൺവീനർ സീമ എസ്. നായർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ.പി. സുനിൽകുമാർ നന്ദിയും പറഞ്ഞു. സംഘാടക സമിതിയുടെ നിർദ്ദേശം സംസ്ഥാന വൈസ് പ്രസിഡന്റ്റ് എസ്. ഗോപകുമാർ അവതരിപ്പിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, സെനറ്റ് ഹാൾ, അയ്യങ്കാളി ഹാൾ എന്നിവിടങ്ങളിലാണ് സർഗ്ഗോത്സവ്, അരങ്ങ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. ചെയർമാനായും കെ.പി. സുനിൽകുമാർ ജനറൽ കൺവീനറുമായി 12 സബ്കമ്മിറ്റികൾ ഉൾപ്പെട്ട 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.