സർവീസിൽ നിന്നും വിരമിച്ച കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന എ രതീശൻ, കെ ബാബു എന്നവർക്ക് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വച്ച് യാത്രയയപ്പ് നൽകി.
യാത്രയയപ്പ് പരിപാടി കർഷക സംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉപഹാരം നൽകി. ചടങ്ങിൽ വച്ച് എ രതീശൻ സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന ഐ ആർ പി സി ക്കുള്ള ധനസഹായം എം പ്രകാശൻ മാസ്റ്റർക്ക് കൈമാറി. കെ ജി ഒ എ ജില്ലാ സെക്രട്ടറി ടി ഒ വിനോദ് കുമാർ, എ രതീശൻ, കെ ബാബു എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ടി വി പ്രജീഷ് നന്ദിയും പറഞ്ഞു.