സർവീസ് സെൻറർ ഉദ്ഘാടനം

സർവീസ് സംബന്ധമായ ജീവനക്കാരുടെ സംശയ നിവാരണങ്ങൾക്കും ഡിപ്പാർട്ട്മെൻറ് ടെസ്റ്റ് പരിശീലനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ സജ്ജീകരിച്ച സർവീസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു….. എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി സ. എം എ അജിത് കുമാർ സർവീസ് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണി മുതൽ 2 വരെയും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 5 മണി മുതൽ 6 വരെയും സെൻ്റർ പ്രവർത്തിക്കും.