ഡിജിറ്റൽ സർവേ കാര്യക്ഷമമായിl നടത്താനുള്ള സാഹചര്യം ഒരുക്കുക, എല്ലാ ഡ്രാഫ്റ്റ്മാൻമാർക്കും ഫീൽഡ്തല പരിശീലനം നൽകുക, സർവെയർ – ഡ്രാഫ്റ്റ്മാൻ വിഭാഗത്തിന് തുല്യ ജോലിക്ക് തുല്യമായ അവകാശ സംരക്ഷണം ഉറപ്പാക്കുക, സർവെയർ ഡ്രാഫ്റ്റ്മാൻ തസ്തികകളുടെ, സംയോജനം നടപ്പിലാക്കുക, സർവേ മനുവൽ സ്പെഷ്യൽ റൂൾ ആവശ്യമായ ഭേദഗതി വരുത്തുക, സ്ഥലം മാറ്റം മാനദണ്ഢ പ്രകാരം ഓൺലൈനായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി റീസർവേ ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം നടത്തി. വയനാട് ജില്ലയിൽ മാനന്തവാടി റീസർവേ അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസിനു മുമ്പിൽ നടന്ന യോഗം എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.