കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ തെക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരമന ടാക്സ് ടവറിന്റെ മട്ടുപ്പാവിൽ നടത്തിയ സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് 2022
ഏപ്രിൽ 18 ന് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ,സംസ്ഥാന കമ്മിറ്റി അംഗം എം.സുരേഷ് ബാബു ജില്ലാ ജോയിന്റ് സെക്രട്ടറി ഷിനു റോബർട്ട്, വൈസ് പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആർ സുഭാഷ് ജി എസ് ടി അഡീഷണൽ കമ്മീഷണർമാരായ റെൻ എബ്രഹാം,എ.ഷറഫ് എന്നിവർ പങ്കെടുത്തു.