Kerala NGO Union

കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അദ്ധ്യാപകരും ജീവനക്കാരും ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തില്‍  അഖിലേന്ത്യാ അവകാശദിനം ആചരിച്ചു. പിഎഫ്ആര്‍ഡി എ നിയമം പിന്‍വലിക്കുക, നിര്‍വ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, കരാര്‍-പുറംകരാര്‍ നിയമനം അവസാനിപ്പിക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും സേവനമേഖലാ പിന്‍മാറ്റവും അവസാനിപ്പിക്കുക, ദേശീയ ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, ജീവനക്കാര്‍ക്ക് ട്രേഡ് യൂണിയന്‍-ജനാധിപത്യ അവകാശങ്ങള്‍  ഉറപ്പുവരുത്തുക, ഭരണഘടനയുടെ 310, 311(2) (എ), (ബി), (സി) വകുപ്പുകള്‍ റദ്ദാക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക എന്നീ  മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി

പത്തനംതിട്ടയില്‍ നടത്തിയ പ്രകടനം എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഡി സുഗതന്‍ ഉദ്ഘാടനം ചെയ്തു.  യോഗത്തില്‍ പി അജിത്ത് (കെ.ജി.ഒ.എ), ഗണേഷ് റാം (കെ.എസ്.ടി.എ), എസ് ബിനു, എല്‍ അഞ്ജു, പി ബി മധു,   എന്നിവര്‍ സംസാരിച്ചു.

അടൂര്‍ റവന്യൂ ടവറില്‍ കോര്‍ണര്‍ യോഗം   കെ.ജി.ഒ.എ   സംസ്ഥാനസെക്രട്ടറിയേറ്റംഗം  എ.എസ് സുമ ഉദ്ഘാടനം ചെയ്തു. കെ രവിചന്ദ്രന്‍, എസ് നൗഷാദ് എന്നിവര്‍ സംസാരിച്ചു.

തിരുവല്ല  നടത്തിയ പ്രകടനം  എന്‍.ജി.ഒ.യൂണിയന്‍    സംസ്ഥാനകമ്മിറ്റിയംഗം മാത്യു എം. അലക്സ് ഉദ്ഘാടനം ചെയ്തു.  ആര്‍ പ്രവീണ്‍, പി ജി. ശ്രീരാജ്, മോളമ്മ തോമസ് (കെ.ജി.ഒ.എ) എന്നിവര്‍ സംസാരിച്ചു

റാന്നി  നടത്തിയ പ്രകടനം  എന്‍.ജി.ഒ.യൂണിയന്‍  ജില്ലാ സെക്രട്ടറിയേറ്റംഗം  എം. എസ് വിനോദ് ഉദ്ഘാടനം ചെയ്തു.   അജയകുമാര്‍  (കെ.ജി.ഒ.എ), ജെ പി ബിനോയ് എന്നിവര്‍  സംസാരിച്ചു

കോന്നി  നടത്തിയ പ്രകടനം  എന്‍.ജി.ഒ.യൂണിയന്‍  ജില്ലാ ട്രഷറര്‍ ജി ബിനുകുമാര്‍  ഉദ്ഘാടനം ചെയ്തു.  എസ് ശ്യാംകുമാര്‍, കെ സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു

മല്ലപ്പള്ളി  നടത്തിയ പ്രകടനം  എന്‍.ജി.ഒ.യൂണിയന്‍  സംസ്ഥാനകമ്മിറ്റിയംഗം എസ് ലക്ഷ്മിദേവിഉദ്ഘാടനം ചെയ്തു. കെ ശ്രീനിവാസന്‍, കെ  സഞ്ജീവ് എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *