Kerala NGO Union

കേരള എൻജിഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരികോത്സവം ‘ഇന്ത്യ – ഭാവിയുടെ വർത്തമാനങ്ങൾ’ ഭാവി ഇന്ത്യയ്ക്കായുള്ള ഗൗരവകരമായ ചർച്ചാവേദിയായി. ടൗൺഹാൾ, ഗവ:കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ, പിഡബ്ല്യുഡി കോംപ്ലക്സ് എന്നീ മൂന്നു വേദികളിലായി നടന്ന പരിപാടി സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പരകാല പ്രഭാകർ ഉദ്ഘാടനം ചെയ്തു. പുരാതന മൂല്യങ്ങളിലേയ്ക്കല്ല ജനാധിപത്യത്തിനും മതനിരപേക്ഷയ്ക്കും ശാസ്ത്രാവബോധത്തിനും പ്രാധാന്യമുള്ള പുതിയ ഇന്ത്യയ്ക്കായി പ്രവർത്തിക്കാനും വർഗ്ഗീയതയ്ക്കെതിരായി അണിനിരക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അശോകൻ ചരുവിൽ പ്രഭാഷണം നടത്തി. അനുബന്ധ പരിപാടി സബ്കമ്മറ്റി ചെയർമാൻ കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ സംസാരിച്ചു.

എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്ത് കുമാർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ പി പി സന്തോഷ് നന്ദിയും പറഞ്ഞു. ആനുകാലിക പ്രസക്തമായ വിഷയങ്ങളെ അധികരിച്ച് സംവാദങ്ങൾ, പ്രഭാഷണങ്ങൾ, സാംസ്കാരിക സദസ്സ് എന്നിവയാണ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്നത്.

ടൗൺഹാളിൽ മാധ്യമങ്ങളും സാംസ്കാരിക രാഷ്ട്രീയവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ആർ രാജഗോപാൽ, കെ കെ ഷാഹിന എന്നിവർ സംസാരിച്ചു. പി.വി കുട്ടൻ മോഡറേറ്ററായി. സജിത്ത്കുമാർ ടി സ്വാഗതവും സിന്ധുരാജൻ നന്ദിയും പറഞ്ഞു.

ഹിന്ദുത്വ രാഷ്ട്രീയവും ന്യൂനപക്ഷ സാമൂഹങ്ങളും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ:ഫസൽ ഗഫൂർ, ഫാ. ഡോ: മാത്യൂസ് വാഴക്കുന്നം, കെ ടി കുഞ്ഞിക്കണ്ണൻ എന്നീവർ പങ്കെടുത്തു. അഡ്വ. സി പി പ്രമോദ് മോഡറേറ്ററായി. കെ വി ജയരാജൻ സ്വാഗതവും കെ രാജേഷ് നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം മതനിരപേക്ഷത ജനാധിപത്യം ഫെഡറലിസം എന്ന വിഷയത്തിൽ ഡോ. പരകാല പ്രഭാകർ,ഡോ. കെ എം അനിൽ എന്നിവർ പ്രഭാഷണം നടത്തി. ആർ ജൈനേന്ദ്രകുമാർ അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ ഹംസ കണ്ണാട്ടിൽ സ്വാഗതവും വി സാഹിർ നന്ദിയും പറഞ്ഞു.

വൈകിട്ട് നടന്ന സാംസ്കാരിക സദസ്സ് കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ഡോ.ഖദീജ മുംതാസ് പ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം ദൈത്യേന്ദ്രകുമാർ സ്വാഗതവും കെ കെ സുരേഷ്ബാബു നന്ദിയും പറഞ്ഞു.

രണ്ടാം വേദിയായ ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിൽ കേരള വികസനം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഡോ. ആർ രാംകുമാർ പ്രഭാഷണം നടത്തി. എ കെ രമേശ് അധ്യക്ഷനായി. പി പി സന്തോഷ്കുമാർ സ്വാഗതവും അനൂപ് തോമസ് നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസം – സാംസ്കാരികം -ചരിത്രം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ. കെ എൻ ഗണേഷ്, പി പി അബ്ദുൽ റസാഖ് എന്നിവർ പങ്കെടുത്തു. ഡോ.പ്രിയ പീലിക്കോട് മോഡറേറ്ററായിരുന്നു. കെ എൻ സജീഷ് നാരായണൻ സ്വാഗതവും പി സി ഷജീഷ്കുമാർ നന്ദിയും പറഞ്ഞു.

മൂന്നാം വേദിയായ പിഡബ്ല്യുഡി കോംപ്ലക്സിൽ രാവിലെ നടന്ന ലിംഗ നീതിയുടെ രാഷ്ട്രീയ മാനങ്ങൾ എന്ന ചർച്ചയിൽ എൻ സുകന്യ, ശ്യാമ എസ് പ്രഭ, ദീദി ദാമോദർ എന്നിവർ സംസാരിച്ചു. ഡോ‌. സോണിയ ഇ പ മോഡറേറ്ററായി. എസ്‌ സതീഷ്കുമാർ സ്വാഗതവും വിനീജ വി നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് സിനിമയും സംസ്കാര നിർമ്മിതിയും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ വിധു വിൻസന്റ്, ജി.പി രാമചന്ദ്രൻ, ഡോ. പി ശ്രീദേവി എന്നിവർ പങ്കെടുത്തു. ഡോ.എ.കെ അബ്ദുൽ ഹക്കീം മോഡറേറ്ററായി. വി ആർ ഗോപകുമാർ സ്വാഗതവും ടി അനിൽകുമാർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *