Kerala NGO Union

ഇറിഗേഷന്‍ വകുപ്പില്‍ തസ്‌തികകളുടെ ക്രമീകരണം സംബന്ധിച്ച്‌ ജീവനക്കാര്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന്‌ കേരളാ എന്‍.ജി.ഒ യൂണിയന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
2003-ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ വിന്യസിക്കപ്പെട്ടതടക്കമുള്ള തസ്‌തികകളാണ്‌ ഇപ്പോള്‍ വകുപ്പില്‍ നിന്നും കുറയ്‌ക്കാന്‍ തീരുമാനിച്ചത്‌. ഇറിഗേഷന്‍ വകുപ്പില്‍ അധികമാണെന്ന്‌ കണ്ടെത്തിയ തസ്‌തികകള്‍ കുറയ്‌ക്കണമെന്ന ശുപാര്‍ശ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പരിഗണയിലായിരുന്നു. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ അധികമെന്ന്‌ കണ്ടെത്തിയ തസ്‌തികകള്‍ മാറ്റിവെച്ചാണ്‌ പ്രമോഷനുകളും നിയമനങ്ങളും നടത്തിയിരുന്നത്‌. അതുകൊണ്ടു തന്നെ കുറക്കാന്‍ തീരുമാനിച്ച തസ്‌തികകള്‍ മുന്‍വര്‍ഷങ്ങളില്‍ തന്നെ ഫലത്തില്‍ ഇല്ലാതായിരുന്നു. തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കുന്നത്‌ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയമല്ല എന്ന്‌ ഇതിനകം സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്‌. ഈ സാഹചര്യത്തില്‍ വകുപ്പില്‍ സമഗ്രമായ പരിശോധന നടത്തി തസ്‌തികകള്‍ പുനഃക്രമീകരിക്കാനും സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട്‌ ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന്‌ യൂണിയന്‍ ജനറല്‍സെക്രട്ടറി ടി.സി.മാത്തുക്കുട്ടി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *