Kerala NGO Union

         ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടനക്ക് അംഗീകാരം നൽകിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ.യൂണിയന്‍റെ കെ.ജി.ഒ.എ.യുടേയും ആഭിമുഖ്യത്തിൽ ജി എസ് ടി സ്ഥാപനങ്ങൾക്ക് മുമ്പിൽ പ്രകടനം നടത്തി.
         ജി.എസ്.ടി. ജോയിന്‍റ് കമ്മീഷണർ ഓഫീസിനു മുന്നിൽ നടന്ന പ്രകടനം സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ പ്രകാശൻ, കെ അജയകുമാർ  എന്നിവർ സംസാരിച്ചു.
      ജി.എസ്.ടി. സ്പെഷ്യൽ സർക്കിൾ ഓഫീസിനു മുമ്പിൽ നടന്ന പ്രകടനം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എ.എ. ബഷീർ സംസാരിച്ചു. റൂബീസ് കച്ചേരി, എം ബാബുരാജ് എന്നിവർ സംസാരിച്ചു.
     പയ്യന്നൂർ ജി.എസ്.ടി.ഓഫീസിനു മുമ്പിൽ എം അനീഷ് കുമാർ, പി വി സുകുമാരൻ എന്നിവർ സംസാരിച്ചു.
      തളിപ്പറമ്പ ജി എസ്ടി ഓഫീസിനു മുമ്പിൽ നടന്ന പ്രകടനത്തിൽ ടി സന്തോഷ് കുമാർ, ടി എം പുഷ്പവല്ലി
എന്നിവർ സംസാരിച്ചു.
      തലശ്ശേരി ജി എസ് ടി ഓഫീസുകൾക്ക് മുമ്പിൽ നടന്ന പ്രകടനത്തിൽ  ടി എം സുരേഷ് കുമാര്‍, കെ സന്തോഷ് കുമാര്‍, സനീഷ്കുമാര്‍, ഉഷ കെ, റീത്ത സി കെ എന്നിവർ സംസാരിച്ചു.
       കൂത്തുപറമ്പ് ജി എസ് ടി ഓഫീസിനു മുമ്പിൽ നടന്ന പ്രകടനത്തിൽ കെ.എം.ബൈജു സംസാരിച്ചു
ഫോട്ടോ – കണ്ണൂർ ജി.എസ്.ടി. ജോയിന്‍റ് കമ്മീഷണർ ഓഫീസിനു മുന്നിൽ നടന്ന പ്രകടനം സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു