Kerala NGO Union

     കേരള എൻ.ജി.ഒ.യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലി സ്മാരകമായി കുട്ടികൾക്കുള്ള പഠനമുറി ഉദ്ഘാടനം ചെയ്തു.ഇരിട്ടി ചാവശ്ശേരിപ്പറമ്പ് സെറ്റിൽമെൻ്റ് കോളനി പരിസരത്ത് എം.വി.ജയരാജൻ പഠനമുറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
 എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ.വി.മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു. എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ, മുനിസിപ്പൽ വാർഡ്   കൗൺസിലർമാരായ കെ.അനിത, അജേഷ് , പി.പ്രജിത്ത്,  ഷിജിന എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശൻ സ്വാഗതവും ജി.നന്ദനൻ നന്ദിയും പറഞ്ഞു.
2017 ലെ കണ്ണൂർ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചാവശ്ശേരിപ്പറമ്പ് സെറ്റിൽമെൻ്റ് കോളനി ദത്തെടുത്ത് കോളനി നിവാസികളുടെ സാമൂഹ്യപരവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയാണ് എൻ.ജി.ഒ.യൂണിയൻ. കോളനിയിലെ  കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും സഹായവും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പഠനമുറി നിർമ്മിച്ചത്.