Kerala NGO Union

ജനാധിപത്യ സംരക്ഷണ സംഗമം 
തൊഴിലെടുത്ത് ജീവിക്കുന്നവരുടെ സുദീർഘവും ത്യാഗപൂർണമായ പ്രക്ഷോഭങ്ങളുടെ ഫലമായാണ് ഇന്ന് നാം അനുഭവിക്കുന്ന അവകാശങ്ങൾ. എല്ലാം വിപണിക്ക് അടിയറവക്കുന്ന നവ ലിബറൽ നയങ്ങൾ നടപ്പിലാക്കപ്പെട്ടതോടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കപ്പെടുകയാണ്.  8 മണിക്കൂർ ജോലി മിനിമം കൂലി സംഘടിക്കാനും സമരം ചെയ്യാനുള്ള അവകാശം എന്നിവയെല്ലാം കവർന്ന് തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയരാകുന്നു. തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ അടക്കം പാസാക്കി കേന്ദ്രസർക്കാർ ഇതിന് ഒത്താശ ചെയ്യുന്നു.  അധ്വാനിച്ച് ജീവിക്കുന്നവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടേണ്ടതാണെന്ന പൊതുബോധ നിർമിതിക്ക് ഭരണാധികാരികൾ പരിശ്രമിക്കുമ്പോൾ മാധ്യമങ്ങളും ജുഡീഷ്യറിയും ഒപ്പം ചേരുകയാണ്. ഭരണാധികാരികൾ ജനങ്ങൾക്കും തൊഴിലാളികൾക്കും എതിരെ നിഷ്ഠൂരമായ കടന്നാക്രമണങ്ങൾ അഴിച്ചു വിടുമ്പോൾ നിശബ്ദത പാലിക്കുന്ന ഇവർ അനീതിക്കെതിരായ സംഘടിത ചെറുത്തു നിൽപ്പുകളെ ഇകഴ്ത്തി കാണിക്കാനും ദുർബലപ്പെടുത്താനും പരിശ്രമിക്കുന്നു.
ഇന്ത്യയിൽ നവലിബറൽ നയങ്ങൾ അതിതീവ്രമായി നടപ്പിലാക്കാനാരംഭിച്ച 1990 കൾ മുതൽ ഇത്തരം ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ ധാർമ്മികമായും നിയമപരമായും അവകാശമില്ലെന്ന് 2013 ഓഗസ്റ്റ് 6 ൻ്റെ സുപ്രീം കോടതി വിധി ഉണ്ടായത് ഈ സാഹചര്യത്തിലാണ്. തമിഴ് നാട്ടിലെ  ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട കേസിലാണ് ഇത്തരമൊരു വിധിപ്രസ്താവം ഉണ്ടായത്. നിയമ വിദഗ്ധരുടെയും ജന നേതാക്കളുടെയും രാഷ്ട്രതന്ത്രജ്ഞൻ ആരുടെയും വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയ പ്രസ്തുത വിധിക്കെതിരെ 2004 ഫെബ്രുവരി 24ന് പണിമുടക്കി കൊണ്ടാണ് ജീവനക്കാരും തൊഴിലാളികളും അവരുടെ മൗലിക അവകാശം മുറുകെ പിടിച്ചാണ്.
അധ്വാനിക്കുന്നവരുടെ അവകാശങ്ങളുടെ പട്ടികയിൽ ജീവവായു പോലെ പ്രധാനപ്പെട്ടതാണ് പണിമുടക്ക് അവകാശം എന്ന് തിരിച്ചറിഞ്ഞ് അവശ്യസന്ദർഭങ്ങളിൽ പണിമുടക്കിൽ ഏർപ്പെടാൻ ഏവരും തയ്യാറായി.
കേന്ദ്ര സർക്കാർ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നടപടികൾ ശക്തമായി മുന്നോട്ടുകൊണ്ടു പോകുന്നഘട്ടത്തിലാണ് 2022 മാർച്ച് 28, 29 തീയതികളിൽ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും അധ്യാപകരും ദേശീയ അടിസ്ഥാനത്തിൽ പണിമുടക്കിയത്.  പണിമുടക്കിൻ്റെ തലേദിവസം കൊച്ചിൻ റിഫൈനറി, ബെമൽ, എസ് ഇ ഇസഡ് എന്നിവിടങ്ങളിലെ പണിമുടക്ക് നിരോധിച്ചുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ദ്വിദിന പണിമുടക്കിൻ്റെ ആദ്യദിവസം സർക്കാർ ജീവനക്കാരുടെ പണിമുടക്ക് പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന വിധി പ്രസ്ഥാവം പുറത്തുവന്നു. എന്നാൽ പണിമുടക്കിനെ നിയന്ത്രിക്കാനുള്ള അത്തരം ശ്രമങ്ങളെ ആകെ നിരാകരിച്ച് രണ്ടാം ദിവസവും കൂടുതൽ ശക്തമായി പണിമുടക്കാൻ ജീവനക്കാരും തൊഴിലാളികളും തയ്യാറായി.
സംഘടിക്കാനും സമരം ചെയ്യാനുമുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിനായി ദീർഘനാളായി നടന്നുവരുന്ന പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തിയായി മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഇതിൻറെ ഭാഗമായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിൻ്റേയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തിൽ 18.5.2022 ബുധനാഴ്ച . ഉച്ചയ്ക്ക് 2 30 ന് പണിമുടക്കവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *