Kerala NGO Union

ജനപക്ഷ ബജറ്റ് നിർദ്ദേശങ്ങളെ പിന്തുണക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഉടൻ യാഥാർത്ഥ്യമാക്കുക, സിവിൽ സർവ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി.
പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സുജാത കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എസ്. ദീപ അധ്യക്ഷയായി. ജില്ലാ ട്രഷറർ വി.ദണ്ഡപാണി സംസാരിച്ചു. എൻ.ജാൻസി മോൻ സ്വാഗതവും, എ.രവി നന്ദിയും പറഞ്ഞു.
ചിറ്റൂർ കച്ചേരിമേട്ടിൽ സംസ്ഥാന കമ്മറ്റി അംഗം കെ.എൽ. ജോസ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.രാജൻ അധ്യക്ഷനായി. വി.ഉത്തമൻ സംസാരിച്ചു. വി.മണി സ്വാഗതവും, പി.ജെ.രമണി നന്ദിയും പറഞ്ഞു.
ആലത്തൂർ ദേശീയ മൈതാനിയിൽ സംസ്ഥാന കമ്മറ്റി അംഗം ആർ. സാജൻ ഉദ്‌ഘാടനം ചെയ്തു. മേരി സിൽവസ്റ്റർ അധ്യക്ഷയായി. കെ.സന്തോഷ് കുമാർ സംസാരിച്ചു. കെ.സുരേഷ് സ്വാഗതവും, കെ.ഫാരിൽ നന്ദിയും പറഞ്ഞു.
ഒറ്റപ്പാലം ഓപ്പൺ ഓഡിറ്റോറിയത്തിൽ , സംസ്ഥാന കമ്മറ്റി അംഗം പി.എസ്.നാരായണൻകുട്ടി ഉദ്‌ഘാടനം ചെയ്തു. പി.ജയപ്രകാശ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.രാജൻ സംസാരിച്ചു. കെ.ബാലകൃഷ്ണൻ സ്വാഗതവും, സുരേഷ്ബാബു നന്ദിയും പറഞ്ഞു.
പട്ടാമ്പി മിനി സിവിൽ സ്റ്റേഷനിൽ സംസ്ഥാന കമ്മറ്റി അംഗം എൻ.മുഹമ്മദ് അഷറഫ് ഉദ്‌ഘാടനം ചെയ്തു. പി.സുകുകൃഷ്ണൻ അധ്യക്ഷനായി. പി.അനിൽകുമാർ സംസാരിച്ചു. വി.മനോജ് സ്വാഗതവും, മുരളി മഠത്തിൽ നന്ദിയും പറഞ്ഞു.
മണ്ണാർക്കാട് ബ്ലോക്ക് ഓഫീസ് പരിസരത്ത് സംസ്ഥാന കമ്മറ്റി അംഗം പി.സരള ഉദ്‌ഘാടനം ചെയ്തു. എം.ജി.ജിജു അധ്യക്ഷനായി. സി.എ.ശ്രീനിവാസൻ സംസാരിച്ചു. ടി.പി.സന്ദീപ് സ്വാഗതവും, കെ.പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *