Kerala NGO Union

ദ്വിദിന ദേശീയ പണിമുടക്ക്: ജില്ലാ കൺവൻഷൻ നടത്തി

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക,PFRDA നിയമം റദ്ദ്  ചെയ്യുക, കരാർ കാഷ്യൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങി 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2019 ജനുവരി 8, 9 തിയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെയും, സർവീസ് സംഘടനകളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സംസ്ഥാന ജീവനക്കാരുടെയും, അധ്യാപകരുടെയും ജില്ലാ കൺവൻഷൻ ആക്ഷൻ കൗൺസിലിന്റെയും, സമരസമിതിയുടെയും ആഭിമുഖ്യത്തിൽ 2018 ഒക് ടോബർ 24 ബുധനാഴ്ച 3 മണിക്ക് കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ ചേർന്നു. കൺവൻഷൻ കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.എം.ആർ.രഘുദാസ് (സംസ്ഥാന സെക്രട്ടറിയേറ്റംഗം, ജോയിന്റ് കൗൺസിൽ), പി.കെ.വിജയൻ (സംസ്ഥാന ട്രഷറർ, പി.എസ്.സി എംപ്ലോയീസ് യൂണിയൻ), ജോർജ് രത്നം ( സംസ്ഥാന വൈസ് പ്രസിഡന്റ്, എ.കെ.എസ്.ടി.യു) എന്നിവർ കൺവൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ സ്വാഗതവും, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഒ.ആർ പ്രദീപ് കുമാർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *