Kerala NGO Union

കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ജില്ലാ കൺവെൻഷൻ
കണ്ണൂർ: പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക;
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക.
കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക.
പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക.
ദേശീയ വിദ്യാഭ്യാസ നയം -2020 ഉപേക്ഷിക്കുക.
ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക.
തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക.
സ്ഥിരം തസ്തികളിൽ ജോലിചെയ്യുന്ന കരാർ – ദിവസ വേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക.
ആശ്രിത നിയമന വ്യവസ്ഥയിലെ തടസങ്ങളും നിയന്ത്രണങ്ങളും നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിക്കുന്ന
കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ 3 ന് നടക്കുന്ന ദില്ലി മാർച്ചിന്റെ മുന്നോടിയായി കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ ജില്ലാ കൺവെൻഷൻ കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ചു നടന്നു. കൺവെൻഷൻ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ഓഫ് സെന്ററൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്സ് ജനറൽ സെക്രട്ടറി വി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ എം വി ചന്ദ്രൻ, ഡോ. ഇ വി സുധീർ, ടി ടി ഖമറുസ്മാൻ, അബ്ദുൾ ജബ്ബാർ, എ വി മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. കേന്ദ്ര കോൺഫെഡറേഷൻ ജില്ല സെക്രട്ടറി എ പി സുജികുമാർ അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും പ്രസിഡന്റ് കെ ശശീന്ദ്രൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *