Kerala NGO Union

പങ്കാളിത്ത പെൻഷൻകാരുടെ ജില്ലാ കൺവെൻഷൻ
യു ഡി എഫ് സർക്കാർ അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, പുനഃപരിശോധനാ നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരുടെയും, അധ്യാപകരുടെയും ജില്ലാ കൺവെൻഷൻ  പാലക്കാട് എൻ ജി ഒ യൂണിയൻ ജില്ലാ ഓഫിസിലെ ഇ എം എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കൺവെൻഷൻ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി കെ സുന്ദരരാജൻ ഉദ്‌ഘാടനം ചെയ്തു.   എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് എം എ അരുൺകുമാർ അദ്ധ്യക്ഷനായി. കെ.എ. ശിവദാസൻ (കെ.എസ്ടിഎ), കെ.സുരേഷ് കുമാർ (കെ.ജി.ഒ.എ )   എന്നിവർ അഭിവാദ്യം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ആർ സാജൻ സ്വാഗതവും, ഐ ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന് വേണ്ടി നടത്തുന്ന തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി മാർച്ച് 27 ന് ഉച്ചയ്ക്ക് 11.30 മുതൽ 1 മണി വരെ സിവിൽ സ്റ്റേഷൻ പരിസരത്ത് ആയിരക്കണക്കിന് ജീവനക്കാരും അധ്യാപകരും പങ്കെടുക്കുന്ന ധർണ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *