Kerala NGO Union

കേരള എൻ.ജി.ഒ യൂണിയൻ മഴക്കാല പൂർവ്വ ശുചീകരണം നടത്തി

കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയുടെ നേതൃത്വത്തിൽ 2022 ജൂൺ 4ന് ജില്ലയിലുടനീളം മഴക്കാല പൂർവ്വ ശുചീകരണം നടത്തി. പബ്ലിക് ഓഫീസിൽ അഡ്വ:വി.കെ.പ്രശാന്ത്, എം.എൽ.എ, കോട്ടൂർ ആയൂർവ്വേദ ആശുപത്രിയിൽ അഡ്വ:ജി.സ്റ്റീഫൻ, എം.എൽ.എ,തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഡി.സുരേഷ് കുമാർ, ,പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ: ഷൈലജാ ബീഗം, ,നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷനിൽ മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്മോഹൻ, ആനാട് ആയൂർവ്വേദ ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി അമ്പിളി,
വാമനപുരം ബ്ലോക്ക് ഓഫീസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.കോമളം, വഴുതക്കാട് സർവ്വേ ഡയറക്ട്രേറ്റിൽ കൗൺസിലർ രാഖി രവികുമാർ , സിവിൽ സ്റ്റേഷനിൽ കൗൺസിലർ എസ്.ജയചന്ദ്രൻ,
ജില്ലാ വ്യവസായ കേന്ദ്രത്തിൽ കൗൺസിലർ പാളയം രാജൻ, ,
ധനുവച്ചപുരം ഐ.ടി.ഐ യിൽ കൊല്ലയിൽ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എസ്.നവനീത് കുമാർ, തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എം.വി.ശശിധരൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.അനിൽ കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.ഗോപകുമാർ, ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ, ജില്ലാ പ്രസിഡൻറ് എം.സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ.കുമാരി സതി, പി ആർ.ആശാലത, പനവൂർ നാസർ
ജില്ലാ ഭാരവാഹികളായ ഷിനു റോബർട്ട്, കെ.ആർ.സുഭാഷ്, ജി.ഉല്ലാസ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വനിതകളടക്കം നിരവധി ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചും തൈകൾ വിതരണം ചെയ്തും ജില്ലയിലാകെ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

1. പബ്ലിക് ഓഫീസ്

പബ്ലിക് ഓഫീസ് സമുച്ചയ പരിസരത്ത് നടത്തിയ ശുചീകരണ പ്രവർത്തനം വട്ടിയൂർക്കാവ് എം എൽ എ ശ്രീ: വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

2. വഴുതക്കാട്

സർവേ ഡയറക്ടറേറ്റ് പരിസരത്ത് നടത്തിയ
ശുചീകരണ പ്രവർത്തനം വാർഡ് കൗൺസിലർ
ശ്രീമതി രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു.

3. തൈക്കാട്

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി
പരിസരത്ത് നടത്തിയ ശുചീകരണ പ്രവർത്തനം ജില്ലാ
പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ഡി.സുരേഷ് കുമാർ
ഉദ്ഘാടനം ചെയ്തു.

4. പൂജപ്പുര

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്തിയ
ശുചീകരണ പ്രവർത്തനം ജില്ലാ പഞ്ചായത്ത് വൈസ്
പ്രസിഡൻറ് അഡ്വ: ഷൈലജാ ബീഗം ഉദ്ഘാടനം
ചെയ്തു.

5. ശാസ്തമംഗലം

ജില്ലാ വ്യവസായ കേന്ദ്രത്തിൽ നടത്തിയ ശുചീകരണ
പ്രവർത്തനം വാർഡ് കൗൺസിലർ പാളയം രാജൻ
ഉദ്ഘാടനം ചെയ്തു.

6. സിവിൽ സ്റ്റേഷൻ

സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ ശുചീകരണ
പ്രവർത്തനം വാർഡ് കൗൺസിലർ എസ്.ജയചന്ദൻ
ഉദ്ഘാടനം ചെയ്തു.

7. വാമനപുരം

വാമനപുരം ബ്ലോക്ക് ഓഫീസ് പരിസരത്ത് നടത്തിയ
ശുചീകരണ പ്രവർത്തനം വാമനപുരം ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡൻ്റ് ജി.കോമളം ഉദ്ഘാടനം
ചെയ്തു.

8. നെടുമങ്ങാട്

ആനാട് ആയുർവേദ ആശുപത്രി പരിസരത്ത്
നടത്തിയ ശുചീകരണ പ്രവർത്തനം നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.അമ്പിളി
ഉദ്ഘാടനം ചെയ്തു.

9. കാട്ടാക്കട

കോട്ടൂർ ആയുർവേദാശുപത്രി പരിസരത്ത് നടത്തിയ
ശുചീകരണ പ്രവർത്തനം അരുവിക്കര എംഎൽഎ
ജി.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

10. നെയ്യാറ്റിൻകര

നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ
ശുചീകരണ പ്രവർത്തനം മുനിസിപ്പൽ ചെയർമാൻ
പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു.

11. പാറശ്ശാല

ധനുവച്ചപുരം ഗവൺമെൻ്റ് ഐ.റ്റി.ഐ പരിസരത്ത്
നടത്തിയ ശുചീകരണ പ്രവർത്തനം കൊല്ലയിൽ
പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എസ്.നവനീത് കുമാർ
ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *