Kerala NGO Union

കേരള എൻ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ  ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ ഓഫീസ് കോംപ്ലക്സുകളിൽ  മഴക്കാല പൂർവ്വ ശുചീകരണം നടത്തി.
സ്ഥാപനങ്ങളും പൊതു ഇടങ്ങളും മാലിന്യ മുക്തമാക്കി പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ എല്ലാ വർഷവും മഴക്കാല പൂർവ്വ ശുചീകരണം നടത്തിവരുന്നുണ്ട്.
 കണ്ണൂർ സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ
കണ്ണൂർ ജില്ല വ്യവസായ കേന്ദ്രവും പരിസരവും ശുചീകരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ എം സുഷമ, ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ , കെ അജയകുമാർ , നവാസ് കച്ചേരി, ഇ അനിൽ കുമാർ എന്നിവർ സംസാരിച്ചു. കണ്ണൂർ നോർത്ത് ഏരിയയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ഉപഡയരക്ടർ ഓഫീസ് പരിസരം ശുചീകരിച്ചു.   കോർപ്പറേഷൻ കൗൺസിലർ  എൻ സുകന്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ, റുബീസ് കച്ചേരി, ടി കെ ഷൈലു എന്നിവർ സംസാരിച്ചു. കണ്ണൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ട്രഷറി ഓഫീസ് പരിസരം ശുചീകരിച്ചു. ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ , ടി വി അനിൽ കുമാർ , അജിത കൃഷ്ണൻ എന്നിവർ സംസാരിച്ചു.  മട്ടന്നൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ മട്ടന്നുർ സബ് ട്രഷറി പരിസരം ശുചീകരിച്ചു. എൻ ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  പി എ ലെനിഷ് , ഷജി മാവില എന്നിവർ സംസാരിച്ചു.
 മെഡിക്കൽ കോളേജ് ഏരിയയുടെ ആഭിമുഖ്യത്തിൽ പരിയാരം മെഡിക്കൽ കോളേജ് പരിസരം ശുചീകരിച്ചു. ഡോ. ഷീബ ദാമോദരൻ ഉദ്ഘാടനം ചെയ്തു.
പി ആർ ജിജേഷ്, എം കെ സുഭാഷ് എന്നിവർ സംസാരിച്ചു.
തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
 തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസ് പരിസരം ശുചീകരിച്ചു. വാഴയിൽ ശശി ഉദ്ഘാടനം ചെയ്തു.
ടി പി സനീഷ് കുമാർ , രമ്യ കേളോത്ത് എന്നിവർ സംസാരിച്ചു.
ശ്രീകണ്ടാപുരം ഏരിയയുടെ ആഭിമുഖ്യത്തിൽ ചുഴലി പി എച് സി പരിസരം ശുചീകരിച്ചു. കെ എം ശോഭന ടീച്ചർ ഉൽഘാടനം ചെയ്തു. ടി സേതു , കെ ഒ പ്രസാദ് എന്നിവർ സംസാരിച്ചു.
ശുചീകരണ പരിപാടി ജില്ലാ വ്യവസായ  കേന്ദ്രം പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *