Kerala NGO Union

സംസ്ഥാന ജീവനക്കാരും അധ്യാപകരും പൊതുമേഖലാ തൊഴിലാളികളും ജില്ലാ മാർച് നടത്തി..                                                           കൊച്ചി :പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും നിർവചിക്കപ്പെട്ട പെൻഷൻ ഉറപ്പാക്കുക എന്നീ മുദ്രാവാങ്ങൾ ഉയർത്തി സംസ്ഥാന ജീവനക്കാരും പൊതുമേഖലാ തൊഴിലാളികളും മാർച്ചും ധർണയും നടത്തി.. കണയന്നൂർ താലൂക്ക് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാർച്ച്‌ എറണാകുളം ടെലിഫോൺ എക്സ്‌ചേഞ്ചിന് മുന്നിൽ സമാപിച്ചു.. തുടർന്ന് citu ദേശീയ സെക്രട്ടറി K. ചന്ദ്രൻ പിള്ള ഉത്ഘാടനം ചെയ്തു.. മൂലധനതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഹിംസാത്മകതയും ഭിന്നിപ്പും ആയുധമാക്കുമെന്ന ഭരണകൂടങ്ങളുടെ പ്രഖ്യാപനമാണ് ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയും  ഇറാൻ ജനറലിനെ കൊലപ്പെടുത്തിയ അമേരിക്കൻ നടപടിയും കാണിക്കുന്നതെന്ന് ചന്ദ്രൻ പിള്ള പറഞ്ഞു.. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി OC ജോയ് അധ്യക്ഷനായി.. ഇലെക്ട്രിസിറ്റി തൊഴിലാളികൾക്ക് വേണ്ടി KD ബാലകൃഷ്ണൻ, വാട്ടർ അതോറിറ്റി തൊഴിലാളികൾക്ക് വേണ്ടി PA മുഹിയദ്ധീൻ എന്നിവർ സംസാരിച്ചു.. fseto ജില്ലാ സെക്രടറി KA അൻവർ സ്വാഗതവും ജില്ലാ ട്രഷറർ ഡയന്യൂസ് തോമസ് നന്ദിയും പറഞ്ഞു..
Attachments area

Leave a Reply

Your email address will not be published. Required fields are marked *