Kerala NGO Union

ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നടപടികളുടെ ഫലമായി സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസങ്ങളെ നേരിടുകയാണ്. ജി.എസ്.ടി നഷ്ടപരിഹാരം നിഷേധിച്ചും ധനകാര്യ കമ്മീഷൻ വിഹിതവും റവന്യൂ കമ്മി നികത്താനുള്ള ഗ്രാന്റും വെട്ടിക്കുറച്ചും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇത്തരം പ്രതികൂല സാഹചര്യത്തിലും ബോണസിന്റെ അർഹതാപരിധി വർദ്ധിപ്പിക്കാനും പലിശ രഹിത അഡ്വാൻതുക പതിനയ്യായിരം രൂപയിൽ നിന്നും ഇരുപതിനായിരം ആയി വർദ്ധിപ്പിക്കാനും തീരുമാനിച്ചു. ഓണക്കാലം പ്രമാണിച്ച് തൊണ്ണൂറ് ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യഭക്ഷ്യകിറ്റും അറുപത് ലക്ഷത്തോളം പേർക്ക് ക്ഷേമപെൻഷനും നൽകാൻ തയ്യാറായ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ ജനകീയപ്രതിബദ്ധതയുടെ മറ്റൊരു മാതൃകയാണ് ബോണസ് പ്രഖ്യാപനത്തിലൂടെ വ്യക്തമായിരിക്കുന്നത്. തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്  എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തില്‍ ജീവനക്കാരും അദ്ധ്യാപകരും പ്രകടനം നടത്തി
പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍  മുൻപിൽ നടത്തിയ പ്രകടനം  എഫ്.എസ്.ഇ.ടി.ഒ.    ജില്ലാ സെക്രട്ടറി ഡി സുഗതൻ ഉദ്‌ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ.    ജില്ലാ പ്രിസിഡന്‍റ്  പി കെ പ്രസന്നന്‍, കെജിഒഎ ജില്ലാ സെക്രട്ടറിയേറ്റംഗം എ ഫിറോസ്, ആദര്‍ശ് കുമാര്‍, എല്‍ അഞ്ജു, പി ബി മധു, കെ ഹരികൃഷ്ണന്‍, എസ് ശ്രീകുമാര്‍, എം വി സുമ, ബിനു ജി തമ്പി, കെ രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. പത്തനംതിട്ട കളക്ടറേറ്റിൽ നടത്തിയ പ്രകടനം കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എസ് സുമ ഉദ്‌ഘാടനം ചെയ്തു.   വി പി തനൂജ , വി ഷാജു എന്നിവർ സംസാരിച്ചു.അടൂരില്‍  നടത്തിയ പ്രകടനം എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ്  എസ് ബിനു  ഉദ്‌ഘാടനം ചെയ്തു.കെ രവിചന്ദ്രൻ, എസ് നൗഷാദ്, കെ രാജേഷ്, വി ഉദയകുമാര്‍ എന്നിവർ സംസാരിച്ചു.കോന്നിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ ജി ബിനു കുമാർ ഉദ്‌ഘാടനം  ചെയ്തു. കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്‍റ് എസ് ജ്യോതിഷ്, എസ്  ശ്രീലത, കെ സതീഷ് കുമാര്‍  എന്നിവർ സംസാരിച്ചു തിരുവല്ലയില്‍ നടത്തിയ പ്രകടനം  എൻ ജി ഒ യൂണിയൻ  ജില്ലാ വൈസ് പ്രസിഡന്‍റ്  ആര്‍ പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. കെഎംസിഎസ് യു ജില്ലാ സെക്രട്ടറി  അജി എസ് കുമാര്‍,   ബി സജീഷ്, എം ഷാനവാസ് എന്നിവർ സംസാരിച്ചു. മല്ലപ്പള്ളിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ജി അനീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി എ കെ സതീഷ്,  കെ ശ്രീനിവാസൻ, കെ സഞ്ജീവ് എന്നിവര്‍ സംസാരിച്ചു.റാന്നിയിൽ കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീസ് അംഗം ബിനു കെ സാം ഉദ്‌ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം എം എസ് വിനോദ്, കെ സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.