സംസ്ഥാന സർക്കാർ ജീവനക്കാർക്കായുള്ള
കേരള NGO യൂണിയൻ നടത്തിയ 10-ാമത് സംസ്ഥാന ചെസ്സ് – കാരംസ് ചാമ്പ്യൻഷിപ്പിൽ – കോഴിക്കോട്, കൊല്ലം ജില്ലകൾ ജേതാക്കളായി.
കേരള NGO യൂണിയൻ സംഘടിപ്പിച്ച 10-ാമത് സംസ്ഥാന ചെസ്സ് – കാരംസ് ചാമ്പ്യൻഷിപ്പ് തൃശ്ശൂർ ജവഹർ ബാലഭവനിൽ മുൻ അന്താരാഷ്ട്രാ ചെസ്സ് താരം എൻ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള NGO യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ.അജിത്ത്കുമാർ സ്വാഗതവും സംസ്ഥാന കലാകായിക സമിതി കൺവീനർ സീമ എസ് നായർ നന്ദിയും പറഞ്ഞു.
കാരംസ് മത്സരത്തിൽ
ഒന്നാം സ്ഥാനം- രാമകൃഷ്ണൻ എൻ കെ , ലിതേഷ് ടി പി ( കോഴിക്കോട്)
രണ്ടാം സ്ഥാനം – ശശികുമാർ എ എസ്, പ്രമോദ് എം പി ( തൃശ്ശൂർ)
മൂന്നാം സ്ഥാനം – കാജാ ഹുസൈൻ, വിപിൻ രാജ് ( പാലക്കാട്)
ചെസ്സ് മത്സരത്തിൽ
ഒന്നാംസ്ഥാനം – പുഷ്പരാജ് ജെ (കൊല്ലം), രണ്ടാംസ്ഥാനം അജീഷ് എ (ആലപ്പുഴ),
മൂന്നാം സ്ഥാനം – അജയൻ പി പി (കോഴിക്കോട്)
എന്നിവർ വിജയികളായി.