കണ്ണൂർ; കേരള എൻ ജി ഒ യൂണിയൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങളിൽ ദീർഘകാലം പ്രവർത്തിക്കുകയും കേരളത്തിലെ സർക്കാർ ജീവനക്കാരിൽ അവകാശ ബോധവും സാമൂഹ്യ പ്രതിബദ്ധതയും പകർന്നു നൽകുന്നതിൽ അവിസ്മരണീയമായ പങ്കു വഹിച്ച മുൻ എംഎൽഎ കൂടിയായ ടി കെ ബാലൻ്റെ 20-ാ മത് ചരമവാർഷികത്തിന്റെ ഭാഗമായി ഏപ്രിൽ 17ന് രാവിലെ എട്ടുമണിക്ക് പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെ കെ രാഗേഷിന്റെ അധ്യക്ഷതയിൽ എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എം വി ശശിധരൻ പ്രസംഗിച്ചു.
രാവിലെ 10.30 ന് കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ ടി കെ ബാലൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡൻറ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രഞ്ജിത്ത്, പി ആർ സ്മിത, കെ ജി ഒ എ ജില്ലാ സെക്രട്ടറി കെ ഷാജി എന്നിവർ പങ്കെടുത്തു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ജില്ലാ ട്രഷറർ പി പി അജിത് കുമാർ നന്ദിയും പറഞ്ഞു.


വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്യുന്നു

എം വി ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.