കണ്ണൂർ; വെനസ്വേലക്ക് മേൽ അമേരിക്ക നടത്തിയ ഭീകരമായ ബോംബാക്രമണവും പ്രസിഡൻ്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയും ചെയ്ത സാമ്രാജ്യത്വ കടന്നുകയറ്റത്തിൽ ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യപ്രസ്ഥാനമായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കണ്ണൂരിൽ ഐക്യദാർഢ്യം നടത്തി.
കലക്ട്രേറ്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കാൾടെക്സിൽ അവസാനിച്ചു.
തുടർന്ന് നടന്ന പ്രതിയോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ സി സുനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എ കെ ബീന, സംസ്ഥാന സെക്രട്ടറിയഗം എ എം സുഷമ, കെ ജി ഒ എ ജില്ലാ സെക്രട്ടറി കെ ഷാജി എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.
