1962 അഡ്ഹോക്ക് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍

1962 ഏപ്രിൽ‍ 20 ന് കോഴിക്കോട് ചേര്‍ന്ന അഡ്ഹോക്ക് കമ്മറ്റി വച്ച സംഘടനാരൂപം സംബന്ധിച്ച നിര്‍ദ്ദേശങ്ങൾ.

1 ഇന്ന് കേരളത്തിൽ പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് സംഘടനകള്‍ക്ക് ഘടനയിലും ലക്ഷ്യത്തിലും പൊതുവായ ഒരു അടിസ്ഥാനം ഉണ്ടാകേണ്ടതാണ്.

2 ഈ ലക്ഷ്യം നിറവേറ്റപ്പെടണമെങ്കിൽ എന്‍.ജി.ഒ മാര്‍ക്ക് മൂന്ന് സംഘടനാരൂപങ്ങള്‍ ഉണ്ടായിരിക്കണം. അത് സര്‍വ്വീസിലെ ലാസ്റ്റ്ഗ്രേഡ് വിഭാഗത്തില്‍ വരുന്നവർക്ക് ഒരു സംഘടനയും, അധ്യാപക വിഭാഗത്തിന് മറ്റൊരു സംഘടനയും, രണ്ടു വിഭാഗത്തിലും പെടാത്ത എന്‍ ജി ഒ മാര്‍ക്ക് വേണ്ടി വേറൊരു സംഘടനയും.

3. പൊതു കാര്യങ്ങളില്‍ 3 സംഘടനകളുടെ പ്രവര്‍ത്തനത്തെ കോര്‍ത്തിണക്കുന്ന ഒരു ഫെഡറേഷന്‍ ഉണ്ടായിരിക്കണം.

ലാസ്റ്റ് ഗ്രേഡ്, അധ്യാപകവിഭാഗങ്ങള്‍ ഒഴികെയുള്ള എന്‍. ജി ഒ മാര്‍ക്കുവേണ്ടി കേരള എന്‍.ജി.ഒ യൂണിയന്‍ എന്ന സംഘടന രൂപീകരിക്കുന്നതിന് ഒരു കരട് നിയമാവലിയും അഡ്ഹോക്ക് കമ്മറ്റി തയ്യാറാക്കിയിരുന്നു.