Kerala NGO Union

കൂട്ടധര്‍ണ്ണ 23.03.2017

എന്‍ ജി ഒ യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാര്‍ കൂട്ടധര്‍ണ്ണ നടത്തി ജനപക്ഷ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളെ പിന്തുണയ്ക്കുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക, സിവില്‍ സര്‍വ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള എന്‍ ജി ഒ യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാര്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ കൂ’ധര്‍ണ്ണ നടത്തി. കണ്ണൂര്‍ കലക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന കൂട്ട ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ ജോയന്റ് […]

എച്ച്.എന്‍.എല്‍. ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം

സ്വാകാര്യവല്‍ക്കരണത്തിന് എതിരെ കേന്ദ്രപൊതുമേഖലാസ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിലെ ജീവനക്കാര്‍ മൂന്നു മാസത്തിലേറെയായി സമരത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ നടക്കുന്ന സമരത്തിന് കേരളാ എന്‍.ജി.ഒ.യൂണിയന്റെ ഐക്യദാര്‍ഢ്യപ്രകടനം 2017 മാര്‍ച്ച് 13-ന് നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു.

ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ സംസ്ഥാന ജീവനക്കാർ മാർച്ചും ധർണയും നടത്തി.

ജനപക്ഷ ബജറ്റ് നിർദ്ദേശങ്ങളെ പിന്തുണക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഉടൻ യാഥാർത്ഥ്യമാക്കുക, സിവിൽ സർവ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി. പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സുജാത കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എസ്. ദീപ അധ്യക്ഷയായി. ജില്ലാ ട്രഷറർ വി.ദണ്ഡപാണി സംസാരിച്ചു. […]

ബംഗാളിലെ ജീവനക്കാര്ക്ക് ഐക്യദാര്ഡ്യം .. പ്രകടനം

ബംഗാളിലെ ജീവനക്കാര്ക്ക് ഐക്യദാര്ഡ്യം .. പ്രകടനം തൃശ്ശൂര് താലൂക്ക് ഓഫീസിനുമുന്പില്..28/3/2017 ഉച്ചയ്ക്ക് 1 മണി.. പങ്കെടുക്കുക..  എഫ്. എസ് . ഇ . ടി. ഒ. തൃശ്ശൂര്

ജനപക്ഷ ബഡ്ജറ്റിന് പിന്തുണമായി പ്രകടനവും ധർണ്ണയും

ജനപക്ഷ ബജറ്റിന്പിന്തുണ നൽകാനും കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഉടൻ  യാഥാർത്ഥ്യമാക്കുവാനും  അഴിമതി രഹിത ജനപക്ഷ സിവിൽ സർവ്വീസ് കെട്ടിപ്പടുക്കാൻ പിന്തുണ പ്രഖ്യാപിച്ചും കേരള  NGO യൂണിയൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലേയ്ക്ക് മാർച്ച് 13 ന് ജീവനക്കാരുടെ  പ്രകടനവും കൂട്ടധർണ്ണയും നടത്തി. ജില്ലാ കേന്ദ്രത്തിൽ നടന്ന മാർച്ച് സംസ്ഥാന കമ്മറ്റിയംഗം സഖാവ് എ എ റഹിം ഉദ്ഘാടനം ചെയ്തു. 

മാർച്ച് 23 – കൂട്ടധർണ്ണ

കേരള സർക്കാരിന്റെ ജനപക്ഷ ബഡ്ജറ്റ് നിർദ്ദേശങ്ങളെ പിന്തുണയ്ക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കുക, സിവിൽ സർവ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.ജി.ഒ. യൂണിയന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ കേന്ദ്രത്തിലും വിവിധ താലൂക്ക് കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രകടനവും തുടർന്ന് കൂട്ടധർണയും നടത്തി.  പത്തനംതിട്ടയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ.ദിനേശ് കുമാറും, അടൂരിൽ സംസ്ഥാന കമ്മറ്റിയംഗം ബി.വിജയൻ നായരും, തിരുവല്ലയിൽ ജില്ലാ പ്രസിഡന്റ് എ.ഫിറോസും, റാന്നിയിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.ജയശ്രീയും, കോന്നിയിൽ […]

ജനപക്ഷ ബജറ്റ്‌ നിര്‍ദ്ദേശങ്ങളെ പിന്‍തുണക്കുക

ജനപക്ഷ ബജറ്റ്‌ നിര്‍ദ്ദേശങ്ങളെ പിന്‍തുണക്കുക, കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക, സിവില്‍സര്‍വീസ്‌ കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച്‌ ജില്ലാ-താലൂക്ക്‌ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിനു മുന്നിലും ഇന്ന്‌ ഉച്ചവരെ എന്‍.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണനടക്കും. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ പുരോഗതി ലക്ഷ്യമിട്ടുള്ള ബജറ്റാണ്‌ മാര്‍ച്ച്‌ 3 ന്‌ ധനകാര്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്‌. കേരള സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കുന്ന ജനപ്രിയ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ല എന്നത്‌ ഏറെ ശ്ലാഘനീയമാണ്‌. ജനങ്ങള്‍ക്ക്‌ നല്‍കുന്ന […]