Kerala NGO Union

ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ കൂട്ടധര്‍ണ്ണ നടത്തി

ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ കൂട്ടധര്‍ണ്ണ നടത്തി വനിത-ശിശു വികസന വകുപ്പ് പൂര്‍ണ്ണതലത്തില്‍ താഴെത്തട്ടില്‍ വരെ പ്രവര്‍ത്തനക്ഷമമാക്കുക, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍മാരുടെ ജോലിഭാരം ലഘൂകരിക്കുക, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുക. പദ്ധതി നിര്‍വ്വഹണ ചുമതലയുള്ള ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ ജില്ലാ കേന്ദ്രത്തില്‍ ധര്‍ണ്ണ നടത്തി.. മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ്ണ കേരള എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന […]

ശുചീകരണ പ്രവർത്തനം എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി

കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസ് പരിസരങ്ങളിൽ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ശുചീകരണ പ്രവർത്തനം നടത്തി.   പബ്ലിക് ഓഫീസ്, ഫോറസ്റ്റ് ആസ്ഥാനം, പേരൂർക്കട മാതൃകാ ആശുപത്രി, സിവിൽ സ്റ്റേഷൻ, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വട്ടപ്പാറ പി.എച്ച്.സി, നെടുമങ്ങാട് പോളിടെക്നിക്, നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ, നേമം ബ്ലോക്ക് ഓഫീസ്, പാറശാല സിവിൽ സ്റ്റേഷൻ, പൂജപ്പുര ആയുർവേദ ആശുപത്രി   എന്നീ സ്ഥാപനങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ യൂണിയൻ സൗത്ത് ജില്ലാ  […]

സാന്ത്വനം പദ്ധതി: അടിച്ചല്‍തൊട്ടി കോളനിയില്‍‍ കാരുണ്യസ്പര്‍ശവുമായി സര്‍ക്കാര്‍ ജീവനക്കാര്‍

  NGO യൂണിയൻ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ 3 ലക്ഷം രൂപ ചെലവിൽ ചാലക്കുടി അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിർമ്മിച്ച സ്ത്രീ സൗഹൃദ ഗൃഹത്തിന്റെ കൈമാറ്റച്ചടങ്ങ് ജൂൺ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് മുൻ നിയമസഭാ സ്പീക്കർ സ. കെ.രാധാകൃഷ്ണൻ നിര്‍വ്വഹിച്ചു. സാന്ത്വന പ്രവർത്തനത്തിൽ ജീവനക്കാരുടെ മാതൃകാപരമായ ഇടപെടലാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരള എൻജിഒ യൂണിയന്റെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തകർ അതിരപ്പിള്ളി […]

സെപ്റ്റംബര്‍ 5, പാര്‍ലമെന്‍റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം

സെപ്റ്റംബര്‍ 5, പാര്‍ലമെന്‍റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം കര്‍ഷകരും തൊഴിലാളികളും ജീവനക്കാരും ‍അധ്യാാപകരും ഡെല്‍ഹിയില്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ് എസ് ഇ ടി ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. മുനിസിപ്പല്‍ ഓഫിസിനു മുന്നില്‍ നിന്ന് ബി എസ് എന്‍ എല്‍ ഓഫീസ് പരിസരത്തേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ജില്ലാ സെക്രട്ടറി ഒ ആര്‍ പ്രദീപ് […]

എന്‍.ജി.ഒ കുട്ടനാട്ടിലെ യൂണിയന്‍ വിവിധ ആഫീസുകളില്‍ ശുചീകരണം നടത്തി.

  കേരള എന്‍.ജി.ഒ  യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ വിവിധ ആഫീസുകളില്‍ ശുചീകരണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആഫീസ് ശുചീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായ സഖാക്കള്‍ എസ്.ഉഷാ കുമാരി എല്‍.മായ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി സ. എ.എ. ബഷീര്‍ പ്രസിഡണ്ട്‌ പി.സി.ശ്രീകുമാര്‍ എന്നിവര്‍ അടക്കം നൂറോളം ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. മുന്‍പ് ദുരിത ബാധിത പ്രദേശങ്ങളില്‍ യൂനിയന്‍റെ ദുരിതാശ്വാസം എത്തിക്കുവാനും ശ്രദ്ധിച്ചിരുന്നു.

വെളളപ്പൊക്ക ദൂരിതാശ്വാസ പ്രവർത്തനങ്ങൾ

കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ റോഡ് ശുചീകരണം നടത്തി. പരമൂട്ടിൽപടി- വെട്ടത്തു പടി റോഡാണ് ശുചീകരിച്ചത്.പ്രളയത്തെ തുടർന്ന് കാൽനടയാത്ര പോലും ദുസ്സഹമായിരുന്ന റോഡ് വൃത്തിയാക്കിയ പ്രവർത്തനത്തിൽ വനിതകൾ ഉൾപ്പെടെ ഇരുനൂറ്റിയൻ പതോളം ജീവനക്കാർ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം കേരള ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ അഡ്വ.കെ.അനന്തഗോപൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലത വിക്രമൻ പ്രസംഗിച്ചു, യൂണിയൻ ജില്ലാ സെക്രട്ടറി സി.വി.സുരേഷ് കുമാർ സ്വാഗതവും ജില്ലാ പ്രസിഡണ്ട് എ.ഫിറോസ് നന്ദിയും പറഞ്ഞു. ശുചീകരണ പ്രവർത്തനത്തിനിടെ ജില്ലാ കളക്ടർ പി.ബി.നൂഹ് സ്ഥലം സന്ദർശിക്കുകയും പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയും ചെയ്തു. ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം ) എസ്.ശിവപ്രസാദ് സംസാരിച്ചു.

സംസ്ഥാന ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണയും

സംസ്ഥാന ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണയും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, പി.എഫ്.ആര്‍.ഡി.എ. നിയമം പിന്‍വലിക്കുക, എല്ലാ ജീവനക്കാര്‍ക്കും നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ ഉറപ്പുവരുത്തുക, പതിനഞ്ചാം ധനകാര്യകമ്മീഷന്‍റെ പ്രതിലോമകരമായ നിലപാടുകള്‍ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന്‍റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തു പകരുക, അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍ സര്‍വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുക, വര്‍ഗ്ഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു […]

 ശുചീകരണ പ്രവർത്തനം നടത്തി

  ശുചീകരണ പ്രവർത്തനം നടത്തി കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസ് പരിസരങ്ങളിൽ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ശുചീകരണ പ്രവർത്തനം നടത്തി. പബ്ലിക് ഓഫീസ്,ഫോറസ്റ്റ് ആസ്ഥാനം,പേരൂർക്കട മാതൃകാ ആശുപത്രി,സിവിൽ സ്റ്റേഷൻ,തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി,വട്ടപ്പാറ പി.എച്ച്.സി,നെടുമങ്ങാട് പോളിടെക്നിക്,നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ,നേമം ബ്ലോക്ക് ഓഫീസ്,പാറശാല സിവിൽ സ്റ്റേഷൻ,പൂജപ്പുര ആയുർവേദ ആശുപത്രി,എന്നീ സ്ഥാപനങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ യൂണിയൻ സൗത്ത് ജില്ലാ  സെക്രട്ടറി ബി.അനിൽകുമാർ, തിരു.കോർപ്പറേഷൻ കൗൺസിലർമാരായ  ഐ.പി.ബിനു, അനിൽകുമാർ, തൈക്കാട് ആശുപത്രി  സൂപ്രണ്ട് […]

ജില്ലാസമ്മേളനം

ജില്ലാസമ്മേളനം എൻ.ജി.ഒ. യൂണിയൻ എറണാകുളം ജില്ലാ 55-ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 17-18തീയതികളിൽഎറണാകുളം മഹാരാജാസ് ആഡിറ്റോറിയത്തിൽ വച്ച് നടന്നു. 17-ന് രാവിലെ 9.30 ന് പ്രസിഡന്റ്.സ. കെ.എ അൻവർ പതാക ഉയർത്തി. തുടർന്ന് 2017 ലെ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി കെ.കെ. സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർജോഷിപോൾ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ കെ.സി സുനിൽകുമാർ (കോതമംഗലം),ഷാജി ബി നായർ (കൂത്താട്ടുക്കുളം),,ബി സതീഷ്‌കുമാർ (സിവിൽ സ്റ്റേഷൻ),കെ.കെ സുശീല (മൂവാറ്റൂപുഴ),ഡിപിൻ .ഡി.പി (കളമശ്ശേരി),മമണി […]

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 5 സെൻറ് ഭൂമി സംഭാവന നൽകി

NG0 യൂണിയൻ മാനന്തവാടി ഏരിയാ കമ്മിറ്റി അംഗം സ:പ്രകാശ് ബാബു 5 സെൻറ് ഭൂമി പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മുനിസിപ്പൽ ചെയർമാൻ സ: പ്രവീജ് രേഖ ഏറ്റുവാങ്ങി – അഭിനന്ദനങ്ങൾ