Kerala NGO Union

ദേശീയ പണിമുടക്ക് ജില്ലാ കൺവൻഷൻ

ദേശീയ പണിമുടക്ക് ജില്ലാ കൺവൻഷൻ കേന്ദ്രസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ, ദേശവിരുദ്ധ, തൊഴിലാളിവിരുദ്ധ കോർപ്പറേറ്റ് പ്രീണനനയങ്ങൾ രാജ്യത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ് .ധനമൂലധന ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി തൊഴിൽ നിയമങ്ങൾ മുതലാളിമാർക്ക് അനുകൂലമായി മാറ്റിക്കൊണ്ടിരിക്കുകയാണ്.ഇതിന്റെ ഭാഗമായാണ് രാജ്യത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതും സ്ഥിരം തൊഴിൽ അവസാനിപ്പിച്ച് നിശ്ചിതകാല തൊഴിൽ നടപ്പിലാക്കിയതും.ഈ സാഹചര്യത്തിലാണ് PFRDA നിയമം പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ച് 2019 ജനുവരി 8,9 തീയതികളിൽ ദ്വിദിന […]

കേരള ഫാർമസി കൗൺസിൽ യുണൈറ്റഡ് ഫാർമസിസ്റ്റ് ഫോറം സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിലേക്ക് ഡിസംബർ 9-ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഫാർമസിസ്റ്റ് ഫോറം സ്ഥാനാർഥികളെ വിജയിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് കൺവൻഷൻ അഭ്യർഥിച്ചു .കൺവൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.മധു ഉദ്ഘാടനം ചെയ്തു . FSETOജില്ലാ സെക്രട്ടറി എം.എസ്.ശ്രീവത്സൻ അധ്യക്ഷനായി .എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.നിമൽരാജ് , ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി.നവീൻചന്ദ് , യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി യു.എം.നഹാസ്, സൗത്ത് ജില്ലാ സെക്രട്ടറി ബി.അനിൽകുമാർ എന്നിവർ സംസാരിച്ചു […]

അടിസ്ഥാന സൌകര്യ വികസനം ജില്ലാ തല ഉദ്ഘാടനം

കാര്യക്ഷമമായ ജന പക്ഷ സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ കേരള എന്‍ ജി ഓ യൂണിയന്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടമ വില്ലേജ് ഓഫീസില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ യൂണിയന്‍ ഒരുക്കിക്കൊടുത്തു. പദ്ധതിയുടെ ജില്ലാ തല ഉദ് ഘാടനം ജി സി ഡി എ ചെയര്‍മാന്‍ അഡ്വ. വി സലിം നിര്‍വഹിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ചന്ദ്രിക ദേവി , യൂണിയന്‍ സംസ്ഥാ. സെക്രട്ടറിയറ്റ് അംഗം സി എസ് സുരേഷ്കുമാര്‍ , […]

പൈതൃക സ്മാരക സംരക്ഷണ സദസ്സ്

എറണാകുളം: പൈതൃക സ്മാരക സംരക്ഷണ സദസ്സ് നടത്തി. മട്ടാഞ്ചേരിയില്‍ നടന്ന സദസ് ജി സി ഡി എ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ഉദ്ഘാടനം ചെയ്തു.

ദേശീയ പണിമുടക്ക് കണ്‍വെന്‍ഷന്‍

ജനുവരി 8 ,  9 തീയതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന്‍റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് ജില്ലാതല കണ്‍വെന്‍ഷന്‍ ചേര്‍ന്നു.

ഫാര്‍മസി കൌണ്‍സില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

കേരള സ്റ്റേറ്റ് ഫാര്‍മസി കൌണ്‍സില്‍ തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട് മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ജോണ്‍ ഫെര്‍ണാസ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

‘ഉണർവ്വ് – ജാഗ്രതാ സദസ്സുകൾ’ വിജയിപ്പിക്കുക

‘ഉണർവ്വ് – ജാഗ്രതാ സദസ്സുകൾ’ വിജയിപ്പിക്കുക എൻ.ജി.ഒ.യൂണിയൻ, കെ.ജി.ഒ.എ നവോത്ഥാനമൂല്യങ്ങളും പുരോഗമനാശയങ്ങളും ഉയർത്തിപ്പിടിച്ച് നാടിന്റെ ഐക്യവും സാഹോദര്യവും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കുന്നതിനായി എൻ.ജി.ഒ.യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി ‘ഉണർവ്വ് – ജാഗ്രതാ സദസ്സുകൾ’ സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 24 മുതൽ നവമ്പർ ഒന്നുവരെ ഓഫീസ് കോംപ്ലക്‌സുകൾ കേന്ദ്രീകരിച്ചാണ് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം പങ്കെടുക്കുന്ന ജാഗ്രതാ സദസ്സുകൾ നടക്കുക. തുല്യതക്കും അവകാശ സംരക്ഷണങ്ങൾക്കും വേണ്ടി എണ്ണമറ്റ പ്രക്ഷോഭങ്ങളാണ് കേരളത്തിൽ നടന്നിട്ടുള്ളത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും നീതിനിഷേധനങ്ങൾക്കുമെതിരെ തൊഴിലാളികളും കർഷകരും ഉൽപ്പതിഷ്ണുക്കളും സാമുഹിക പരിഷ്‌ക്കർത്താക്കളും […]

ദ്വിദിന ദേശീയ പണിമുടക്ക്: ജില്ലാ കൺവൻഷൻ

ദ്വിദിന ദേശീയ പണിമുടക്ക്: ജില്ലാ കൺവൻഷൻ നടത്തി കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക,PFRDA നിയമം റദ്ദ്  ചെയ്യുക, കരാർ കാഷ്യൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങി 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2019 ജനുവരി 8, 9 തിയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെയും, സർവീസ് സംഘടനകളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സംസ്ഥാന ജീവനക്കാരുടെയും, അധ്യാപകരുടെയും ജില്ലാ കൺവൻഷൻ ആക്ഷൻ കൗൺസിലിന്റെയും, സമരസമിതിയുടെയും ആഭിമുഖ്യത്തിൽ 2018 ഒക് ടോബർ 24 ബുധനാഴ്ച […]

ഇന്ധന വില വർദ്ധനവ് തടയുക: എഫ്.എസ്.ഇ.ടി.ഒ.സായാഹ്ന ധർണ്ണ

   പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുവാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.റ്റി.ഒ-യുടെ നേതൃത്വത്തിൽ 2018 സെപ്തംബർ 29 ന് കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തി. കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടന്ന സായാഹ്ന ധർണ്ണ സി.ഐ. ടി. യു. ജില്ലാ വൈസ് പ്രസിഡന്റ് സ.പി.ജെ വർഗീസ് ഉദ്ഘാടനം ചെയ്തു.കേരളNGO യൂണിയൻ സംസ്ഥാന സെക്രട്ടിയേറ്റംഗം സീമ. എസ്.നായർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ., ജില്ലാ പ്രസിഡന്റ് കെ വി […]