Kerala NGO Union

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക.

  ദേശീയ പണിമുടക്ക് വിജയിപ്പിക്കുക കേന്ദ്രസർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്ന ജനവിരുദ്ധനയങ്ങൾ നമ്മുടെ രാജ്യത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. ധനമൂലധന ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി തൊഴിൽനിയമങ്ങൾ മുതലാളിമാർക്ക് അനുകൂലമായി മാറ്റിയെഴുതുകയാണ്. ഇതിന്റെഭാഗമായാണ് രാജ്യത്ത് പങ്കാളിത്തപെൻഷൻ നടപ്പിലാക്കിയതും, സ്ഥിരം തൊഴിൽ അവസാനിപ്പിച്ച് നിശ്ചിതകാലതൊഴിൽ നടപ്പിലാക്കിയതും . ഉത്പന്നങ്ങൾക്ക്  വിലകിട്ടാതെ കർഷകർ കൃഷിയിടം ഉപേക്ഷിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെ രാജ്യത്തെകർഷകരും തൊഴിലാളികളും പ്രക്ഷോഭരംഗത്താണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഒരു നിയന്ത്രണവുമില്ലാതെ എല്ലാദിവസവും കൂടിക്കൊണ്ടിരിക്കുന്നു. രൂപയുടെ വിലയിടിവ് വിലക്കയറ്റത്തിന്റെ ആഘാതം രൂക്ഷമാക്കുന്നു. വർഗീയമായും, ജാതീയമായും […]

ഇ.പത്മനാഭൻ അനുസ്മരണ ദിനം ആചരിച്ചു

ഇ.പത്മനാഭൻ അനുസ്മരണ ദിനം ആചരിച്ചു കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇ. പത്മനാഭന്റെ 28-മത് ചരമവാർഷികം യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിൽ ആചരിച്ചു.രാവിലെ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽ കുമാർ പതാകയുയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. വൈക്കത്ത് ടി എൽ സജീവ്, പാലായിൽ എം ആർ ഗോപി, കാഞ്ഞിരപ്പള്ളിയിൽ വി സാബു ,ചങ്ങനാശേരിയിൽ കെ.എൻ അനിൽ കുമാർ,ഏറ്റുമാനൂരിൽ എം .എ ഥേൽ, കോട്ടയം മിനി […]