Kerala NGO Union

ജില്ലാ കായിക മേള 2019

NGO യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കായിക മേള 2019 മുൻ ഇന്ത്യൻ വോളിബോൾ താരം ജയ്സമ്മ മൂത്തേടം ഉദ്ഘാടനം ചെയ്യ്തു. വഴുതക്കാട് ഏരിയ ഓവറാൾ ചാമ്പ്യന്മാരായി. തിരുവനന്തപുരം മേയർ ശ്രീ. കെ ശ്രീകുമാര്‍ സമ്മാനവിതരണം നടത്തി. യൂണിയന്‍ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്‍റ്  എസ്. ഗോപകുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം ബി.അനില്‍ കുമാര്‍, ജില്ലാ സെക്രട്ടറി എസ്. സജീവ് കുമാര്‍, അക്ഷര കലാകായികസമിതി കണ്‍വീനര്‍ കെ.വി. സുഗതന്‍ എന്നീവര്‍ സംസാരിച്ചു.

കായികമേള 2019

എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കായിക മേള പേരൂർക്കട എസ്.എ.പി.ഗ്രൗണ്ടിൽ മുൻ ഇൻഡ്യൻ വോളിബോൾ താരം ജയ്സമ്മ മൂത്തേടം ഉദ്ഘാടനം ചെയ്തു.

ജീവനക്കാർ പ്രതിഷേധിച്ചു

ട്രഷറി ഡയറക്ടർ വൈരനിര്യാതന ബോധത്തോടെ വനിതാ ജീവനക്കാർ ഉൾപ്പടെയുള്ളവരെ സ്ഥലം മാറ്റുന്നതിൽ പ്രതിഷേധിച്ച് NGO യൂണിയൻ – KGOA നേത്യത്വത്തിൽ ജീവനക്കാർ ട്രഷറി ഡയറക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.KGOA ജനറൽ സെക്രട്ടറി രഘുലാൽ, NGO യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്.എ.അബ്ദുറഹീം, സെക്രട്ടറിയേറ്റംഗം ബി.അനിൽകുമാർ യൂണിയൻ ജില്ലാ സെക്രട്ടറി എ.സജീവ് കുമാർ, എന്നിവർ സംസാരിച്ചു.

വി എഫ് എ തസ്തികകള്‍ വില്ലേജ് അസിസ്റ്റന്‍റ് തസ്തികയായി ഉയ‍ര്‍ത്തുക, വില്ലേജ് ആഫീസുകളില്‍ ഫ്രണ്ട് ആഫീസ് സംവിധാനം ആരംഭിക്കുക….

വി എഫ് എ തസ്തികകള്‍ വില്ലേജ് അസിസ്റ്റന്‍റ് തസ്തികയായി ഉയ‍ര്‍ത്തുക, വില്ലേജ് ആഫീസുകളില്‍ ഫ്രണ്ട് ആഫീസ് സംവിധാനം ആരംഭിക്കുക…. എന്നീ മുദ്രാവാക്യമുന്നയിച്ച് കേരള എന്‍ ജി ഒ യൂണിയന്‍ കോട്ടയത്ത് നടത്തിയ പ്രകടനത്തെ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്സ് നായര്‍ അഭിവാദ്യം ചെയ്യുന്നു

എൻ ജി ഒ യൂണിയൻ പ്രകടനം

                         കേരളത്തിൽ ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ് റവന്യൂ വകുപ്പ്. റവന്യു ഭരണത്തിന്‍റെ അടിസ്ഥാന യൂണിറ്റുകൾ എന്ന നിലയിൽ സുപ്രധാന ഉത്തരവാദിത്തങ്ങളാണ് വില്ലേജ് ഓഫീസുകളിൽ നിർവ്വഹിക്കപ്പെടുന്നത്.    വില്ലേജ് ഓഫീസുകളിൽ നിന്നും കാര്യക്ഷമമായ സേവനം ലഭിക്കു ക്കുന്നതിന് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിഭാഗം ജീവനക്കാർ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് […]