Kerala NGO Union

സമരഭേരി മുഴക്കി

യ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് 2020 നവംബര്‍ 26ന് നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് ജീവനക്കാര്‍ഓഫീസ് കേന്ദ്രങ്ങളില്‍ സമരഭേരി മുഴക്കുന്നു.

പണിമുടക്ക് നോട്ടീസ് നല്‍കുന്നു

കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് 2020 നവംബര്‍ 26ന് നടത്തുന്ന ദേശീയ പണിമുടക്കം-പണിമുടക്ക് നോട്ടീസ് നല്‍കല്‍-1000 കേന്ദ്രങ്ങളില്‍ പ്രക്ഷോഭ സദസ്സ്-എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് സംസാരിക്കുന്നു.

സ്ത്രീ സുരക്ഷ…. തൊഴില്‍ സുരക്ഷ… എന്‍.ജി.ഒ. യൂണിയന്‍ വനിതാ കൂട്ടായ്മകള്‍

സ്ത്രീകള്‍ക്കും ദളിത് ജനവിഭാഗങ്ങള്‍ക്കുമെതിരായി രാജ്യത്ത് വ്യാപകമായി വളര്‍ന്നുവരുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെയും തൊഴില്‍ സുരക്ഷിതത്വം അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും 2020 ഒക്ടോബര്‍ 21 ന് എന്‍.ജി.ഒ. യൂണിയന്‍റെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷ – തൊഴില്‍ സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി സ്ഥാപനങ്ങളില്‍ വനിതാകൂട്ടായ്മകള്‍ നടത്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്‍റെ ഭരണത്തിന്‍ കീഴില്‍ രാജ്യം സ്ത്രീകള്‍ക്കും ദളിത് ജനവിഭാഗങ്ങള്‍ക്കുമെതിരായ പീഢനങ്ങളുടെയും അതിക്രമങ്ങളുടെയും നാടായി മാറിയിരിക്കുന്നു. ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം. പെണ്‍കുട്ടിയുടെ […]

നവംബര്‍ 26 ദേശീയ പണിമുടക്ക് സമ്പൂര്‍ണമാക്കുക –

  കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ-തൊഴിലാളി-കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം 2020 നവംബര്‍ 26 ന് പണിമുടക്കുകയാണ്. കോവിഡിനെ മറയാക്കി എല്ലാ ജനാധിപത്യമൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് കര്‍ഷകദ്രോഹ നിയമവും തൊഴിലാളിവിരുദ്ധ ലേബര്‍കോഡും പാസാക്കിയെടുത്തത്. തൊഴിലാളികളെ കൂലി അടിമകളാക്കി കോര്‍പ്പറേറ്റ് ചൂഷണത്തിന് ഒത്താശചെയ്തുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം തീവ്ര വേഗതയിലാക്കിയിരിക്കുന്നു. കേന്ദ്രസര്‍വീസില്‍ നിയമനനിരോധനവും തസ്തികവെട്ടിക്കുറയ്ക്കലും വ്യാപകമാക്കി. 8 ലക്ഷത്തിലധികം ഒഴിവുകള്‍ നികത്താന്‍ നടപടിയില്ല. 50 വയസ്സ് കഴിഞ്ഞ ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ക്കും രൂപം […]

ആരോഗ്യ വകുപ്പ് പ്രകടനം

ആരോഗ്യ വകുപ്പില്‍ പുതിയ തസ്തികകള്‍- മലപ്പുറം ഡി.എം.ഒ.ഓഫീസിനു മുമ്പില്‍ നടത്തിയ വിശദീകരണത്തില്‍ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് സംസാരിക്കുന്നു. (2020 നവംബര്‍ 6)