Kerala NGO Union

“നേരറിവുകള്‍” കലാജാഥ

കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ കമ്മിറ്റി കലാകായിക സാംസ്കാരിക സമിതി ജ്വാലയുടെ ആഭിമുഖ്യത്തില്‍ 2021 മാര്‍ച്ച് 1 മുതല്‍ 5 വരെ ജില്ലയില്‍ പര്യടനം നടത്തുന്ന “നേരറിവുകള്‍” കലാജാഥ മലപ്പുറത്ത്  മാര്‍ച്ച് 1ന് കവി മണമ്പൂര്‍ രാജന്‍ബാബു  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജാഥാ മാനേജര്‍ കെ.സി.ഹസിലാല്‍ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം എ.കെ.കൃഷ്ണപ്രദീപ്, സംസ്ഥാന കമ്മിറ്റിയംഗം എം.കെ.വസന്ത എന്നിവര്‍ പങ്കെടുത്തു.          

നേരറിവുകള്‍  സംസ്ഥാന ജീവനക്കാരുടെ ജില്ലാകലാജാഥ ഉദ്ഘാടനം ചെയ്തു.

  കേരള എന്‍.ജി.ഒ.യൂണിയന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 1 മുതല്‍ 5 വരെ നടക്കുന്ന നേരറിവുകള്‍ ജില്ലാ കലാജാഥ പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള എന്‍.ജി.യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് സി.വി.സുരേഷ് കുമാര്‍, മാത്യു എം അലക്സ്, എസ് ലക്ഷ്മീദേവി, എസ് ബിനു, ആദര്‍ശ്കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. കേരള സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ തുറന്ന് കാണിക്കുന്ന ലഘുനാടകവും സംഗീതശില്പവും അടങ്ങുന്ന കലാജാഥയുടെ രചന സുരേഷ് ബാബു ശ്രീസ്ഥ സംവിധാനം മനോജ് നാരായണന്‍.  കലാജാഥയില്‍ കെ. എസ്.ഹരികുമാര്‍, […]