Kerala NGO Union

ജനപക്ഷ സിവിൽ സർവ്വീസിനായി അണിനിരക്കുക – എൻ.ജി.ഒ യൂണിയൻ

നവകേരള സൃഷ്ടിക്കുള്ള ഭരണനിർവ്വഹണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പര്യാപ്തമായ ജനോന്മുഖമായ സിവിൽ സർവീസിനെ രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും തൊഴിൽപരമായ ഉത്തരവാദിത്തം നിർവ്വഹിക്കാനും എല്ലാ ജീവനക്കാരും തയ്യാറാകണമെന്ന് എൻ.ജി.ഒ യൂണിയൻ ജില്ല കൗൺസിൽ യോഗം അഭ്യർത്ഥിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.അനിൽകുമാർ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് ഇ മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി കെ സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗം സി.വി.സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ […]

അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക – എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ യോഗം 02-08-2021

അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക – എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ യോഗം അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസ് കെട്ടിപ്പടുക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ജീവനക്കാരും പങ്കാളികളാകണമെന്ന് എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച സംഘടനാ രേഖയിൽ അഭ്യർത്ഥിച്ചു. അധികാര ശ്രേണീ സംവിധാനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി, സിവിൽ സർവ്വീസിനെ വിപുലീകരിച്ച് കൂടുതൽ സാമൂഹ്യ മേഖലകളിലേക്ക് സർക്കാർ ഇടപെടൽ വ്യാപിപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംഘടനാരേഖയിൽ പറയുന്നു. ജനസേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഭരണഭാഷ […]