Kerala NGO Union

റെയിൽവേ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക-FSETO സായാഹ്ന ധർണ്ണ

റെയിൽവേ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കോ വിഡ് കാലത്ത് നിർത്തിവെച്ച ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുക, സീസൺ ടിക്കറ്റ് പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്  FSETOആഭിമുഖ്യത്തിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു.കെ.ജി.എൻ.എ.സംസ്ഥാന വൈസ് പ്രസിഡണ്ട് ജ യശ്രീ എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.ഇ മുഹമ്മദ് ബഷീർ സ്വാഗതവും കെ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ കലാലയ ശുചീകരണം ആരംഭിച്ചു. 01-10-2021

എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ കലാലയ ശുചീകരണം ആരംഭിച്ചു കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കലാലയ ശുചീകരണ പരിപാടികൾ ജില്ലയിൽ ആരംഭിച്ചു. ചവറ ബേബിജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് ശുചീകരിച്ചുകൊണ്ട് ഡോ. സുജിത് വിജയൻ പിള്ള എം.എൽഎ. ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. കൊവിഡ് 19  വാക്സിനേഷൻ നടപടികൾ ഫലപ്രദമായി നടന്നുവരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ ഒന്നര വർഷക്കാലമായി സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന സ്കൂളുകളും കോളേജുകളും ആവശ്യമായ മുൻകരുതലുകളോടെയും നിയന്ത്രങ്ങളോടെയും തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്ന […]