Kerala NGO Union

സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം.

സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സഹകരണസംഘം റജിസ്ട്രാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ പ്രകടനം നടത്തി. മലപ്പുറത്ത് ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

“ദുരവസ്ഥ ജാതിമേല്‍ക്കോയ്മക്കെതിരായ കൃതി”-കെ.ഇ.എന്‍.

കുമാരനാശാന്‍റെ “ദുരവസ്ഥ” ജാതിവ്യവസ്ഥക്കെതിരായി ശക്തമായ നിലപാടുയര്‍ത്തിപ്പിടിച്ച കൃതി എന്ന നിലക്കാണ് വായിക്കപ്പെടേണ്ടതെന്ന് കെ.ഇ.എന്‍.കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. യൂണിയന്‍ മലപ്പുറം ജില്ലാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ “ദുരവസ്ഥയുടെ ദുരവസ്ഥ” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആശാന്‍റെ ദുരവസ്ഥയില്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ച ചില പദപ്രയോഗങ്ങള്‍ അടര്‍ത്തി മാറ്റി വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള സംഘപരിവാറിന്‍റെ കുല്‍സിതശ്രമങ്ങള്‍ തിരിച്ചറിയാനും പ്രതിരോധിക്കാനും കേരളത്തിലെ മതനരപേക്ഷ സമൂഹം തയ്യാറാവണം. ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ്, സെക്രട്ടറി കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കർഷക സമര വിജയം ഇൻഡ്യൻ ജനതയുടെ വിജയം

എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനത്തിനു മുന്നോടിയായി കല്ലമ്പലം ജെ ജെ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച *കർഷക സമരവും സമകാലിക ഇന്ത്യൻ രാഷ്ട്രീയവും* എന്ന സെമിനാർ അഖിലേന്ത്യാ കിസാൻ സഭ ജോയിൻ്റ് സെക്രട്ടറി ഡോ: വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മോദി സർക്കാരിൻ്റെ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് കർഷക സമരം വിജയത്തിലെത്തിയത്. ബ്രിട്ടീഷ് ഭരണ കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ നേരിട്ടതു പോലെയാണ് കർഷകസമരത്തെയും മോദി സർക്കാർ നേരിട്ടത്.തമിഴ് കവി ഭാരതീയാർ പറഞ്ഞതുപോലെ ആകാശം ഇടിഞ്ഞു വീണാലും […]

കലയിലെ സാംസ്കാരിക ജീർണത – പ്രഭാഷണം

സി.എച്ച് അശോകൻ സ്മാരക ലൈബ്രറി എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ‘കലയിലെ സാംസ്കാരിക ജീർണ്ണത ‘ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനും അധ്യാപകനുമായ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: അനിൽകുമാർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് സ: എസ് ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സ: എസ്.സജീവ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് സ:പി.ആർ.ആശാലത കൃതജ്ഞതയും രേഖപ്പെടുത്തി.