Kerala NGO Union

ദേശീയ പണിമുടക്ക് – ജില്ലാ കണ്‍വെന്‍ഷന്‍

മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കം വിജയിപ്പിക്കാൻ ജീവനക്കാരുടെയും അദ്ധ്യാപകരുടേയും  ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു.കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ തൊഴിലാളി തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങളെ സംരക്ഷിക്കുക,  രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ദേശീയ പണിമുടക്കം നടത്തുന്നത്.രാജ്യത്തെ വിദ്യാഭ്യാസ സേവന മേഖലകൾ അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്നങ്ങൾ ഉയർത്തിയാണ്  ജീവനക്കാരും അദ്ധ്യാപകരും ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത്. ജില്ലാ കൺവെൻഷൻ എൻ.ജി.ഒ.യൂണിയൻ ഹാളിൽ സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു.ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ, കെ.എസ്.ടി.എ.സംസ്ഥാന വൈസ് […]

ദേശീയ പണിമുടക്ക് – സംയുക്ത ജില്ലാ കൺവൻഷൻ

ദേശീയ പണിമുടക്ക് – സംയുക്ത ജില്ലാ കൺവൻഷൻ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കാളികളാകാനും, പണിമുടക്ക് പ്രചാരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനും ആക്ഷൻ കൗൺസിലിന്റെയും അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും സംയുക്ത ജില്ലാ കൺവൻഷൻ ജീവനക്കാരോടും, അധ്യാപകരോടും ആഹ്വാനം ചെയ്തു. ഓഫീസ് തല പ്രചാരണ സ്കോഡുകൾ, കോർണർ യോഗങ്ങൾ, പ്രാദേശിക ധർണ്ണകൾ തുടങ്ങിയ വിപുലമായ പ്രചാരണ പ്രവർത്തനങ്ങക്ക് കൺവൻഷൻ രൂപം നൽകി. കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 22 ന് യൂണിയന്‍ ജില്ലാ സെന്ററില്‍ […]

ദ്വിദിന ദേശീയ പണിമുടക്ക്-ജില്ലാ കണ്‍വെന്‍ഷന്‍

2022 മാര്‍ച്ച 28,29 തിയ്യതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് വിജയിപ്പിക്കുന്നതിനായി മലപ്പുറം ബസ് സ്റ്റാന്‍റ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൌണ്‍സില്‍ ജില്ലാ കണ്‍വീനര്‍ കെ.വിജയകുമാര്‍  സ്വാഗതം പറഞ്ഞു. എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.രാജചന്ദ്രന്‍, വിനോദ് എന്‍ നീക്കാമ്പുറത്ത്, […]