സംസ്ഥാനത്ത് പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് കോടതികളും ആവശ്യമായ തസ്തികകളും അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ കോടതികള്‍ക്കു മുമ്പില്‍ പ്രകടനം നടത്തി. കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ മാറ്റമുണ്ടാക്കനും സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കാനും ഇതോടെ സാധ്യമാകും. മലപ്പുറം സി.ജെ.എം.കോടതിക്കു മുമ്പില്‍ യൂണിയന്‍ ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍ പ്രകടനം ഉദ്ഘാടനം ചെയ്തു.