കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പ്രൗഢ ഗംഭീരം തുടക്കം
കേരള എൻ.ജി.ഒ യൂണിയന്റെ 61-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് സ്വപ്ന നഗരിയിലെ ട്രേഡ് സെന്ററിൽ തുടങ്ങി.
ജൂൺ 22,23,24 തിയ്യതികളിലായാണ് സമ്മേളനം നടക്കുന്നത്
രാവിലെ 8.45 ന് സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു.
രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം 9 മണിക്ക് 2023 ലെ സംസ്ഥാന കൗൺസിൽ ആരംഭിച്ചു.