Kerala NGO Union

ജീവനക്കാരും അദ്ധ്യാപകരും
ഇടുക്കി കളക്ടറേറ്റിൽ എ ഡി എം ന് പണിമുടക്ക് നോട്ടീസ് നൽകി കളക്ടറേറ്റിൽ ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്യുന്നു
         തൊടുപുഴ:മാർച്ച് 28,29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പണിമുടക്ക് നോട്ടീസ് നൽകി.
          ഇടുക്കി  കളക്ടറേറ്റിൽ എ  ഡി എം ന് പണിമുടക്ക് നോട്ടീസ് നൽകി. കളക്ടറേറ്റിൽ ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു.സമരസമിതി ജില്ലാ ജോ. സെക്രട്ടറി കെ എസ് രാഗേഷ്, സുഭാഷ് ചന്ദ്ര ബോസ്, കെ ജി ഒ എ ജില്ല സെക്രട്ടറിയേറ്റംഗം അമാനത്ത്, എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി വിജീഷ് കുമാർ തയ്യിൽ എന്നിവർ സംസാരിച്ചു.
             തൊടുപുഴ തഹസിൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ ചേർന്ന യോഗം അധ്യാപക സര്‍വീസ്‌ സംഘടനസമരസമിതി
ജനറല്‍ കണ്‍വീനര്‍ ഡി.ബിനിൽ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ഓഫ്‌ സ്റ്റേറ്റ്‌ എംപ്ലോയീസ്‌ & ടീച്ചേഴ്‌സ്‌ ജനറൽ കൺവീനർ സി എസ് മഹേഷ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ എം ഷാജഹാൻ, കെ എം സി എസ് യു സംസ്ഥാന കമ്മിറ്റി അംഗം വി എസ് എം നസീർ, കെ ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം ആർ രജനി എന്നിവർ നേതൃത്വം നൽകി.
       പീരുമേട് തഹസിൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗം കെ എസ് ടി എ ജില്ലാ സെക്രട്ടറി എം രമേശ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ പീരുമേട് മേഖല സെക്രട്ടറി ആർ വിഷ്ണു അധ്യക്ഷത വഹിച്ചു. കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ഡോ കെ കെ ഷാജി, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി ആർ ബിനാമോൾ,എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ കെ സി സജീവൻ എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഓ മേഖലാ സെക്രട്ടറി രാജീവ് ജോൺ സ്വാഗതവും ജോയിന്റ് കൗൺസിൽ മേഖലാ പ്രസിഡണ്ട് പി കെ ബിജു നന്ദിയും പറഞ്ഞു.
        ദേവികുളം തഹസിൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. ദേവികുളം താലൂക്കാഫീസിനു മുന്നിൽ ചേർന്ന യോഗം കെ ജി ഒ എ ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസ്  ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം എം ബി ബിജു അധ്യക്ഷനായി. ജോയിന്റ് കൗൺസിൽ മേഖല ജോയിന്റ് കൺവീനർ ആൻസ് ജോൺ , എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ  എന്നിവർ അഭിവാദ്യം ചെയ്തു. എഫ് എസ് ഇ റ്റി ഒ മേഖല സെക്രട്ടറി പി എ ജയകുമാർ നന്ദി പറഞ്ഞു. കെ ജി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് പി കെ സതീഷ് കുമാർ , ഏരിയാ സെക്രട്ടറി എം ബി രാജൻ, ജോയിന്റ് കൗൺസിൽ മേഖലാ കൺവീനർ രഞ്ജു രാജ്, എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റിയംഗങ്ങളായ ജി രഘുപതി, എം രവികുമാർ , സോജൻ തോമസ് എന്നിവർ നേതൃത്വം നൽകി.
       ഇടുക്കി താലൂക്കിൽ തഹസിൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. താലൂക്ക് ഓഫീസിന് മുന്നിൽ ചേർന്ന യോഗം എൻ ജി ഒ യൂണിയൻ ജില്ല ജോ.സെക്രട്ടറി വി എസ് സുനിൽ  ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ  സെക്രട്ടറിയേറ്റംഗം കെ എസ് ജാഫർഖാൻ, സമര സമിതി മേഖല സെക്രട്ടറി രതീഷ്, എൻ ജി ഒ യൂണിയൻ ഏരിയ പ്രസിഡന്റ് ജെയിംസ് ജോൺ എന്നിവർ സംസാരിച്ചു.
       നെടുങ്കണ്ടത്ത്  തഹസിൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. സിവിൽ സ്റ്റേഷന് മുന്നിൽ  ചേർന്ന യോഗം ജോയിന്റ് കൗൺസിൽ ജില്ലാ ജോ. സെക്രട്ടറി എസ് സുകുമാരൻ  ഉദ്ഘാടനം ചെയ്തു. കെ എസ് റ്റി എ ജില്ലാ  പ്രസിഡന്റ് കെ ആർ ഷാജിമോൻ അദ്ധ്യക്ഷനായി.എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അഭിവാദ്യം ചെയ്തു. കെ ജി ഒ എ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എസ് അബ്ദുൾ സമദ് നന്ദി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *