Kerala NGO Union

തൊടുപുഴ താലൂക് ഓഫിസിന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്യുന്നു
        തൊടുപുഴ: സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴും റവന്യൂ വകുപ്പിൽ പൊതു സ്ഥലം മാറ്റം നടപ്പിൽ വരുത്തുന്നതിന് ഇനിയും കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങളിൽ കച്ചവടവൽക്കരണവും സ്ഥാപിത താൽപ്പര്യങ്ങളും കൊടികുത്തി വാഴുന്ന സാഹചര്യമാണ് എക്കാലത്തും യുഡിഎഫ് സർക്കാരുകൾ അധികാരത്തിൽ  ഇരുന്ന ഘട്ടങ്ങളിൽ  സൃഷ്ടിച്ചിട്ടുള്ളത്.ഇതിൽ നിന്നും വ്യത്യസ്തമായി പൊതുമാനദണ്ഡങ്ങൾക്കനുസരിച്ച് വേണം സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കേണ്ടത് എന്ന നിലപാടിന്റെ ഭാഗമായാണ് എല്ലാ സർവീസ് സംഘടനകളുമായി ചർച്ച നടത്തി സ്ഥലംമാറ്റം സംബന്ധിച്ച് പൊതു മാനദണ്ഡം രൂപീകരിച്ച് എൽഡിഎഫ് സർക്കാർ ഉത്തരവ് ഇറക്കിയത്.ചില സ്ഥാപിത താല്പര്യക്കാരുടെ താൽപര്യപ്രകാരം ഇതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ്  റവന്യൂവകുപ്പിൽ സ്വീകരിക്കുന്നത്. ഇത് ഈ വകുപ്പിലെ ജീവനക്കാരുടെ ഇടയിൽ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊതു മാനദണ്ഡങ്ങൾക്ക് അനുസൃതമായി സ്ഥലംമാറ്റങ്ങൾ ഉടൻ നടപ്പിൽ വരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജില്ലയിലെ റവന്യൂ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.
          തൊടുപുഴ താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം റ്റി എം ഹാജറ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗം സി എസ് മഹേഷ് ,ഏരിയ സെക്രട്ടറി കെ എസ് ഷിബുമോൻ എന്നിവർ സംസാരിച്ചു.
          ഇടുക്കി താലൂക്ക് ഓഫീസിനു മുൻപിൽ നടന്ന പ്രകടനം ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ ജോ.സെക്രട്ടറി ഗിരീഷ് വി ജോൺ സംസാരിച്ചു.
          ഇടുക്കി കളക്ടറേടിന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി ഷിബു ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡൻറ് ജെയിംസ് വി ജോൺ, ഏരിയ കമ്മിറ്റി അംഗം അനീഷ് എസ് എൻ ആഷ് എന്നിവർ സംസാരിച്ചു.
           ഉടുമ്പൻചോല താലൂക്കാഫീസിനു മുന്നിൽ നടന്ന പ്രകടനം ജില്ലാ ട്രഷറർ കെ സി സജീവൻ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി കെ വി രവീന്ദ്രനാഥ് സംസാരിച്ചു.
           പീരുമേട് താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന പ്രകടനം   ജില്ലാ ജോ.സെക്രട്ടറി  ടി ജി രാജീവ് ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാജീവ് ജോൺ, ഏരിയാ സെക്രട്ടറി ജയകുമാർ, ഏരിയ വൈസ് പ്രസിഡന്റ് എ സി ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.
           ദേവികുളം താലൂക്കാഫീസിനു മുന്നിൽ നടന്ന പ്രകടനം ജില്ലാ വൈസ് പ്രസിഡന്റ് പി എ ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ബി ബിജു,ഏരിയ സെക്രട്ടറി എം രവികുമാർ ഏരിയ പ്രസിഡന്റ് വി എസ് അരുൺ,കെ ശിവാനന്ദൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *