Kerala NGO Union

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക
,കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക,പി.എഫ്.ആർ.ഡി.എ.നിയമം പിൻവലിക്കുക;നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിൻമേൽ തുടർ നടപടികൾ സ്വീകരിക്കുക.,ജനോൻമുഖ സിവിൽ സർവ്വീസിനായി അണി നിരക്കുക,കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പുന: സംഘടിപ്പിക്കുക,വർഗ്ഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി മെയ് 26ന് നടക്കുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയപ്പിക്കാൻ മുഴുവൻ ജീവനക്കാരോടും കേരള NGO യൂണിയൻ എറണാകുളം ജില്ലാ കൗൺസിൽ യോഗം അഭ്യർത്ഥിച്ചു. എറണാകുളം അധ്യാപക ഭവനിൽ ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.എ. അൻവർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ്.നായരും അവതരിപ്പിച്ചു. ചർച്ചകൾക്കുള്ള മറുപടി സംസ്ഥാന വൈ:പ്രസിഡന്റ് ബി.അനിൽ കുമാർ പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു ,ജോഷി പോൾ എന്നിവർ സംസാരിച്ചു. ചർച്ചയിൽ സോണി തോമസ് (കൂത്താട്ടുകുളം),ഷിനോ തങ്കപ്പൻ(മൂവാറ്റുപുഴ),സന്ദീപ് മോൻ(കോതമംഗലം),അനുജ(പെരുമ്പാവൂർ),സുമാ ദേവി(ആലുവ),നവീൻ ഗണേഷ്(പറവൂർ),എസ്.രതീഷ് ബാബു(കൊച്ചി),സിന്ധു ദേവി(തൃപ്പുണിത്തുറ),വിനോദ് എം.കെ.(സിവിൽ സ്റ്റേഷൻ),സ്മിത ടി.ജയൻ(കളമശ്ശേരി),ബിജില(സിറ്റി),ലത്തീഫ്(കടവന്ത്ര) എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *