Kerala NGO Union

സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ അനുബന്ധ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ:കോടിയേരി ബാലകൃഷ്ണന്‍ നിര്‍ഹിച്ചു. നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ജീവനക്കാര്‍ മുഖ്യ പങ്ക് വഹിക്കണമെന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന ബി.ജെ.പി സര്‍ക്കാരിനുള്ള ബദല്‍ എന്താണെന്ന് കേരളം രാജ്യത്തിന് കാണിച്ചുകൊടുത്തു. 5 വര്‍ഷം കൊണ്ട് പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ജീവനക്കാര്‍ പ്രധാന പങ്ക് വഹിക്കേണ്ടതുണ്ട്. അര്‍ഹരുടെ കൈകളിലേക്ക് ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ ജീവനക്കാര്‍ സര്‍ക്കാരിനോടൊപ്പം നില്‍ക്കണം. അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയില്‍ നിന്നും അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാകണം. അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍സര്‍വ്വീസ് ഈ ലക്ഷ്യത്തില്‍ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *