Kerala NGO Union

ജൂണ്‍ 15 മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി മാസത്തിൽ ഒരു അവധി ദിനം പ്രവർത്തി ദിനമായി കുടിശ്ശിക ഫയലുകൾ തീര്‍പ്പാക്കുന്നതിനായി ഉപയോഗിക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ മൂന്നിന് ജില്ലയിലെ ബഹുഭൂരിപക്ഷം ഓഫീസുകളും തുറന്നു പ്രവർത്തിച്ചു.
ജീവനക്കാർ വളരെ ക്രിയാത്മകമായി സർക്കാർ നിർദ്ദേശത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസുകൾ അടക്കം ആയിരത്തിലധികം ഓഫീസുകളിൽ ജീവനക്കാർ ഞായറാഴ്ച ജോലിക്ക് ഹാജരാവുകയും കുടിശ്ശിക ഫയലുകൾ തീർപ്പാക്കുകയും ചെയ്തു
തൃശൂർ കലക്ടറേറ്റിലെ ഓഫീസുകളില്‍ ജീവനക്കാർ ഹാജരായി കുടിശിക ഫയൽ തീർപ്പാക്കി.
ജില്ലയിലെ എല്ലാ താലൂക്ക്, നഗരസഭ, പഞ്ചായത്ത് ഓഫിസുകളും കുടാതെ ജില്ലാ ഓഫിസുകൾ, ട്രഷറികള്‍, വില്ലേജ് ഓഫിസുകൾ, വിദ്യാഭ്യാസ ഓഫീസുകൾ, കൃഷി ഓഫീസുകൾ, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ പ്രധാനപ്പെട്ട ഓഫിസുകളും കുടിശിക ഫയൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി തുറന്നു പ്രവർത്തിച്ചു.